Follow KVARTHA on Google news Follow Us!
ad

ഡിഷ്യൂമിന് പാക്കിസ്ഥാനില്‍ വിലക്ക്

മുംബൈ: (www.kvartha.com 30.07.2016) ഇന്ത്യയില്‍ നല്ല രീതിയില്‍ പ്രദര്‍ശനമാരംഭിച്ച ഡിഷ്യൂമിന് പാക്കിസ്ഥാനില്‍ വിലക്ക്. ജോണ്‍ എബ്രഹാമും വരുണ്‍ ധവാനുമാJohn Abraham, Varun Dhawan, Film, Dishoom, Opened, Good response, India, Pakistan, Banned
മുംബൈ: (www.kvartha.com 30.07.2016) ഇന്ത്യയില്‍ നല്ല രീതിയില്‍ പ്രദര്‍ശനമാരംഭിച്ച ഡിഷ്യൂമിന് പാക്കിസ്ഥാനില്‍ വിലക്ക്. ജോണ്‍ എബ്രഹാമും വരുണ്‍ ധവാനുമാണ് ചിത്രത്തിലെ പ്രധാന നായകന്മാര്‍. ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വരുണ്‍ ധവാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. പാക് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം തെറ്റാണെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.

പാക്കിസ്ഥാനെതിരെയോ ഏതെങ്കിലുമൊരു സമുദായത്തിനെതിരെയോ ചിത്രത്തില്‍ യാതൊന്നുമില്ലെന്ന് വരുണ്‍ ധവാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ചില ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം പ്രശ്‌നത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപോര്‍ട്ട്.

ബോളീവുഡ് ചിത്രങ്ങളായ ഫാന്റവും ബംഗിസ്ഥാനും സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഡിഷ്യൂമില്‍ ജാക് ലിന്‍ ഫെര്‍ണാണ്ടസാണ് നായിക. ഇന്ത്യാ പാക് മല്‍സരത്തിനിടെ ഒരു ഇന്ത്യന്‍ ക്രിക്കറ്ററെ തട്ടിക്കൊണ്ടുപോകുന്നതും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
John Abraham, Varun Dhawan, Film, Dishoom, Opened, Good response, India, Pakistan, Banned

SUMMARY: John Abraham and Varun Dhawan's film Dishoom opened with good response in India, but it doesn't have the same fate in Pakistan. If reports are to go by, Pakistan has banned the film. And Varun Dhawan is not much happy with the decision.

Keywords: John Abraham, Varun Dhawan, Film, Dishoom, Opened, Good response, India, Pakistan, Banned