Follow KVARTHA on Google news Follow Us!
ad

സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ അവധി

ആന്‍ ഹുയ്(ചൈന): (www kvartha.com 31.07.2016) ആര്‍ത്തവ ദിനങ്ങള്‍ ചില സ്ത്രീകള്‍ക്ക് നരകതുല്യമാണ്.World, China, Weak, Women, Menstruation, Leave, Doctor, Period
ആന്‍ ഹുയ്(ചൈന): (www kvartha.com 31.07.2016) ആര്‍ത്തവ ദിനങ്ങള്‍ ചില സ്ത്രീകള്‍ക്ക് നരകതുല്യമാണ്. ശാരീരികമായ അസ്വാസ്ഥ്യങ്ങളും മാനസീക പിരിമുറുക്കവും സമ്മര്‍ദ്ദവും ചിലരെ തീര്‍ത്തും അവശരാക്കും. ഇത്തരക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനമാണ് കിഴക്കന്‍ ചൈനയിലെ ആന്‍ ഹുയ് പ്രവിശ്യ അധികൃതര്‍ എടുത്തിരിക്കുന്നത്.

അടുത്ത മാര്‍ച്ച് ഒന്നുമുതല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി നല്‍കാനാണ് തീരുമാനം. അറുപത്തിയേഴാം വാര്‍ഷീക സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഡോക്ടറുടെ സാക്ഷ്യപത്രം നല്‍കിയാല്‍ ആര്‍ത്തവ അവധി ലഭിക്കും. ഈ അവധി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ പിഴ ചുമത്താനും തീരുമാനമുണ്ട്.

അതേസമയം സ്ത്രീകള്‍ക്ക് മാത്രം ഇത്തരത്തില്‍ അവധി നല്‍കുന്നത് തികച്ചും വിവേചനപരമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ജപ്പാന്‍, തായ്!വാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ നിയമം നിലനില്‍ക്കുന്നുണ്ട്.
World, China, Weak, Women, Menstruation, Leave, Doctor, Period

Keywords: World, China, Weak, Women, Menstruation, Leave, Doctor, Period