Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ പശുക്കള്‍ക്ക് വേണ്ടി മുസ്ലിങ്ങളെ അക്രമിക്കുന്നു! അല്‍ ജരീദ പത്രത്തിന്റെ കട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇന്ത്യയില്‍ പശുക്കള്‍ക്ക് വേണ്ടി മുസ്ലിങ്ങളെ അക്രമിക്കുന്നുവെന്ന അറബിക് പത്രത്തിന്റെ കട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജൂലൈ 28 ന് കുവൈറ്റിലെ അറബിക് ഭാഷാ പത്രമായ അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ Kerala, News Paper, Gulf, India, Kuwait, Social Network, Madhya pradesh, Assault, Muslim, Al-Jareeda News Paper, Cow.
കുവൈറ്റ്: (www.kvartha.com 30.07.2016) ഇന്ത്യയില്‍ പശുക്കള്‍ക്ക് വേണ്ടി മുസ്ലിങ്ങളെ അക്രമിക്കുന്നുവെന്ന അറബിക് പത്രത്തിന്റെ കട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജൂലൈ 28 ന് കുവൈറ്റിലെ അറബിക് ഭാഷാ പത്രമായ അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ പത്ര കട്ടിംഗ് ആണ് വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികളെ കുറിച്ച് മോശമായ രീതിയില്‍ ചിത്രീകരിക്കപ്പെടാന്‍ ഇടയാവുമെന്നും ഇതില്‍ നിന്നും ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.

രണ്ട് ദിവസം മുമ്പ് മധ്യപ്രദേശിലെ മണ്ട്‌സൗര്‍ റെയില്‍വേ സ്‌റ്റേഷനില്‍, ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് സ്ത്രീകള്‍ക്ക് നേരെ ഗോസംരക്ഷണ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിഅല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ പത്ര കട്ടിംഗ് ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. പോലീസിന്റെ മുന്നില്‍ വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതിന്റെ വീഡിയോ അക്രമികളില്‍ ഒരാള്‍ ചിത്രീകരിച്ച് അത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തിരുന്നു.

ഈ ഭാഗങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ വലിയതോതില്‍ ബീഫ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അവരെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതിനുമുമ്പുതന്നെ ജനക്കൂട്ടം ബീഫ് കടത്തിയവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഗോമാതാ കീ ജയ് എന്ന വിളികളും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. അരമണിക്കൂറോളം ഇവര്‍ സ്ത്രീകള്‍ക്കു നേരെയുള്ള മര്‍ദനം തുടര്‍ന്നു. 30 കിലോ മാംസമാണ് ഇവരില്‍നിന്നു കണ്ടെടുത്തത്.

അതേസമയം, പരിശോധനയില്‍ പശുവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ബോധ്യപ്പെട്ടെങ്കിലും മാംസം വില്‍ക്കാന്‍ ഇവര്‍ക്കു പെര്‍മിറ്റ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളുടെ മേല്‍ ചുമത്തിയ കുറ്റം ഇതുവരെ നീക്കിയിട്ടില്ല. ഈ സംഭവമാണ് പത്ര കട്ടിംഗില്‍ വിവരിക്കുന്നത്.

 Kerala, News Paper, Gulf, India, Kuwait, Social Network, Madhya pradesh, Assault, Muslim, Al-Jareeda News Paper, Cow.

Keywords: Kerala, News Paper, Gulf, India, Kuwait, Social Network, Madhya pradesh, Assault, Muslim, Al-Jareeda News Paper, Cow.