Follow KVARTHA on Google news Follow Us!
ad

മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച എസ് ഐക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച എസ് ഐ വിമോദിനെതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മര്‍ദിക്കുക, Media, Assault, Kozhikode, Kerala, Case, Police, Court,
കോഴിക്കോട്: (www.kvartha.com 31.07.2016) കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച എസ് ഐ വിമോദിനെതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മര്‍ദിക്കുക, തടഞ്ഞുവയ്ക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എസ് ഐയ്‌ക്കെതിരെ കേസെടുത്തത്. സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനും അമ്പേഷിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് കോഴിക്കോട് ജില്ലാ കോടതിയില്‍ ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി വളപ്പില്‍ മര്‍ദിച്ചതിനും സ്‌റ്റേഷനില്‍ കയ്യേറ്റം ചെയ്തതിനും രണ്ടു വ്യത്യസ്ത കേസുകളാണ് എസ് ഐക്കെതിരെ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 323, 341 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മര്‍ദനത്തിനിരയായ മാധ്യമ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ സിറ്റി പോലീസ് കമ്മീഷണറോട് വിശദീകരണം തേടി. മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുന്ന ഏതെങ്കിലും ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കും. സംഭവം നടന്ന ഉടനെ തന്നെ എസ് ഐ വിമോദിനെ ഡിജിപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാവും.

Keywords: Media, Assault, Kozhikode, Kerala, Case, Police, Court, Collector, SI Vimod.