Follow KVARTHA on Google news Follow Us!
ad

ഇറാഖില്‍ യുഎസ് വ്യോമാക്രമണം; 250 ദാഇഷ് പോരാളികള്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: (www.kvartha.com 30.06.2016) ഇറാഖിലെ ഫലൂജയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ദാഇഷ് പോരാളികളെന്ന് സംശയിക്കുന്ന 250 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപോര്‍ട്ട്.Washington, U.S, Coalition, Aircraft, Waged, Series of, Deadly strikes, Daesh, Isil
വാഷിംഗ്ടണ്‍: (www.kvartha.com 30.06.2016) ഇറാഖിലെ ഫലൂജയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ദാഇഷ് പോരാളികളെന്ന് സംശയിക്കുന്ന 250 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ബുധനാഴ്ച ഫലൂജ നഗരത്തിനെ ചുറ്റിപറ്റിയായിരുന്നു ആക്രമണം. കുറഞ്ഞത് നാല്പതോളം വാഹനങ്ങള്‍ തകര്‍ത്തതായും റിപോര്‍ട്ടുണ്ട്.

കണക്കുകള്‍ സത്യമാണെങ്കില്‍ ഇതുവരെ യുഎസ് നടത്തിയിട്ടുള്ള ഏറ്റവും വലിയ ആക്രമണമാണിത്. പേര് വെളിപ്പെടുത്തരുതെന്ന ഉറപ്പിലാണ് ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ ആക്രമണം നടന്നിരിക്കുന്ന പ്രദേശത്ത് സാധാരണക്കാര്‍ വിരളമായിരുന്നു. ദാഇഷ് സ്ഥാപിതമായതില് പിന്നെ ഇവിടം ദാഇഷിന്റെ നിയന്ത്രണത്തിലായിരുന്നു.

സിറിയയില്‍ തിരിച്ചടികള്‍ നേരിടുന്നുണ്ടെങ്കിലും വിദേശരാജ്യങ്ങളില്‍ ദാഇഷ് പിടിമുറുക്കുകയാണ്. ഇസ്താന്‍ബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ തുര്‍ക്കി വിരല്‍ ചൂണ്ടുന്നത് ദാഇഷിന് നേര്‍ക്കാണ്.
Washington, U.S, Coalition, Aircraft, Waged, Series of, Deadly strikes, Daesh, Isil

SUMMARY: Washington: U.S.-led coalition aircraft waged a series of deadly strikes against Daesh, the so-called Islamic State of Iraq and the Levant (Isil), around the city of Fallujah on Wednesday, U.S. officials told Reuters, with one citing a preliminary estimate of at least 250 suspected fighters killed and at least 40 vehicles destroyed.

Keywords: Washington, U.S, Coalition, Aircraft, Waged, Series of, Deadly strikes, Daesh, Isil