Follow KVARTHA on Google news Follow Us!
ad

ഞങ്ങളുടെ മക്കള്‍ നിരപരാധികളാണ്; എന്‍.ഐ.എ അറസ്റ്റില്‍ അന്തംവിട്ട് രക്ഷിതാക്കള്‍

ഹൈദരാബാദ്: (www.kvartha.com 30.06.2016) കഴിഞ്ഞദിവസം നഗത്തിലുണ്ടായ അപ്രതീക്ഷിത റെയ്ഡുകളിലും അറസ്റ്റുകളിലുമുണ്ടായ ഞെട്ടലിലാണ് നഗരവാസികള്‍National Investigation Agency, India, Discovered, Plot, Indian, Terror, Operatives, Spark, Riots, Month of Ramadan
ഹൈദരാബാദ്: (www.kvartha.com 30.06.2016) കഴിഞ്ഞദിവസം നഗത്തിലുണ്ടായ അപ്രതീക്ഷിത റെയ്ഡുകളിലും അറസ്റ്റുകളിലുമുണ്ടായ ഞെട്ടലിലാണ് നഗരവാസികള്‍. അറസ്റ്റിലായ യുവാക്കളുടെ രക്ഷിതാക്കള്‍ അന്തം വിട്ട നിലയിലാണ്. തങ്ങളുടെ മക്കള്‍ നിരപരാധികളാണെന്ന് ഇവര്‍ പറയുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ആ വിശ്വാസം തങ്ങളെ കൈവിടില്ലെന്ന ഉറപ്പിലുമാണിവര്‍. ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്‍.ഐ.എ അറസ്റ്റ് ചെയ്തവരില്‍ രണ്ട് സഹോദരന്മാരുണ്ട്. മുഹമ്മദ് ഇബ്രാഹീം യസ്ദനി, മുഹമ്മദ് ഇല്യാസ് യസ്ദനി എന്നിവരാണിവര്‍. ഇവരുടെ വീടുകളിലാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. നികുതി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരുന്നു റെയ്ഡ്.

ഇതില്‍ അറസ്റ്റിലായ ഇബ്രാഹീം യസ്ദനി എഞ്ചിനീയറാണ്. ഇദ്ദേഹം മൂന്ന് വര്‍ഷം സൗദി അറേബ്യയിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണിദ്ദേഹം ഹൈദരാബാദില്‍ മടങ്ങിയെത്തിയത്. സഹോദരന്‍ ഇല്യാസ് യസ്ദനി തെലങ്കാനയിലെ സന്നദ്ധ സേവകനാണ്.

ഇവരെ അറസ്റ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ഗുരുതര ആരോപണങ്ങളും ഇവരുടെ കുടുംബാംഗങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

സമാനമായി, അലി അസ് ഹരി എന്നയാളും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി അലി അസ് ഹരി ഒരു കോള്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നതെന്ന് ബന്ധുവായ ഫഹീം ഖാന്‍ പറയുന്നു. റംസാനില്‍ ഇദ്ദേഹം അവധിയില്‍ പ്രവേശിച്ചു.

അമന്‍ നഗറില്‍ നിന്നുമാണ് മുസാഫര്‍ ഹുസൈന്‍ റിസ് വിയെ അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് പാസായ ഹുസൈന്‍ ഒരു സെയില്‍സ് മാനാണ്. മാധ്യമവാര്‍ത്തകളിലെ ഗുരുതര ആരോപണങ്ങള്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണെന്നും ഇതൊന്നും സത്യമല്ലെന്നും ഹുസൈന്റെ സഹോദരന്‍ മുദാസ്സിര്‍ ഹുസൈന്‍ പറയുന്നു.
National Investigation Agency, India, Discovered, Plot, Indian, Terror, Operatives, Spark, Riots, Month of Ramadan

SUMMARY: Hyderabad: Due to the arrests made by NIA yesterday, panic is created in the city of Hyderabad. The parents of the arrested youths expressed their surprise and said that their sons are innocent. They expressed their full confidence in the judiciary of the country. They said that they would approach Human Rights Commission.

Keywords: National Investigation Agency, India, Discovered, Plot, Indian, Terror, Operatives, Spark, Riots, Month of Ramadan