Follow KVARTHA on Google news Follow Us!
ad

മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ അനുമതി

പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ അനുമതി. രോഗബാധിതAbdul-Nasar-Madani, Supreme Court of India, Visit, Daughter, Marriage, Bangalore Blast Case, Mother, National,
ന്യൂഡെല്‍ഹി: (www.kvartha.com 30.06.2016) പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ അനുമതി. രോഗബാധിതയായ മാതാവിനെ കാണാനാണ് സുപ്രീംകോടതി അനുവാദം നല്‍കിയത്. എത്ര ദിവസത്തേക്കെന്ന് വിചാരണ കോടതി തീരുമാനിക്കും.

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച അപേക്ഷയിലാണ് ഉത്തരവ്.

വിചാരണ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും മാതാവിന്റെ അസുഖ വിവരങ്ങള്‍ രേഖാ മൂലം കോടതിയെ അറിയിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കടുത്ത പ്രമേഹം മൂലം അവശതകള്‍ അനുഭവിക്കുന്ന മഅ്ദനിക്ക് വിചാരണ കോടതി ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശം നല്‍കി. മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് കോടതിയില്‍ ഹാജരായത്.

നേരത്തെ നാട്ടിലേക്ക് പോകണമെന്നുള്ള മഅ്ദനിയുടെ അപേക്ഷ പരിഗണിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേരളത്തില്‍ പോയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു കര്‍ണാടകയുടെ വാദം.

ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅ്ദനി നാട്ടില്‍
പോകണമെന്ന് കാട്ടി ഇതിനു മുമ്പും കോടതിയെ സമീപിച്ചിരുന്നു. നേരത്തെ മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. ഉപാധികളോടെയായിരുന്നു അന്ന് മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ കോടതി അനുമതി നല്‍കിയത്.


Also Read:
കോഴികളെ കടത്തിവരികയായിരുന്ന പിക്കപ്പ് വാന്‍ പോലീസ് പിടിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍

Keywords: Bail, Abdul-Nasar-Madani, Supreme Court of India, Visit, Daughter, Marriage, Bangalore Blast Case, Mother, National.