Follow KVARTHA on Google news Follow Us!
ad

കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ബോധം കെട്ടുവീണ പ്രവാസി വിദ്യാര്‍ത്ഥിക്കെതിരെ കേസ്

ദുബൈയിലെ ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ പ്രവാസി യുവാവ് ബോGulf, UAE,
ദുബൈ: (www.kvartha.com 31.05.2016) ദുബൈയിലെ ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ പ്രവാസി യുവാവ് ബോധരഹിതനായി വീണു. യുഎഇയില്‍ പഠനത്തിനായി എത്തിയ യുവാവാണ് പെട്രോള്‍ അടിക്കുന്നതിനിടയില്‍ ബോധം കെട്ട് വീണത്.

ഇയാളെ ഉണര്‍ത്താന്‍ സ്‌റ്റേഷന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നവര്‍ പോലീസിനെ വിവരമറിയിച്ചു. ഉടന്‍ പോലീസ് സ്ഥലത്തെത്തി. അബോധാവസ്ഥയില്‍ കാറിനുള്ളില്‍ കിടന്ന യുവാവിനെ ഉണര്‍ത്താന്‍ ഇവരും ശ്രമിച്ചു. എന്നാല്‍ ഫലമുണ്ടായില്ല.

തുടര്‍ന്ന് വാഹനം ഫില്ലിംഗ് മെഷീനില്‍ നിന്നും നീക്കി. കാറില്‍ തിരച്ചില്‍ നടത്തിയ പോലീസിന് മയക്കുമരുന്നുകളും 3 കത്തികളും ലഭിച്ചു.

ഇതിനിടെ ബോധം വീണ്ടുകിട്ടിയ യുവാവ് സഹോദരനെ പഴിചാരാനാണ് ശ്രമിച്ചത്. എന്നാല്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സഹോദരന്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. മയക്കുമരുന്ന് കൂടുതല്‍ അളവില്‍ കഴിച്ചതിനെ തുടര്‍ന്നാണിയാള്‍ ബോധരഹിതനായത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

SUMMARY: A young man studying in the UAE fell unconscious while filling his car at a petrol station in Dubai due to drug overdose.

Keywords: Gulf, UAE, Dubai, Petrol Station, Expat, Student, Fell, Unconscious, Petrol, Drug, Overdose.