Follow KVARTHA on Google news Follow Us!
ad

ജിഷ വധക്കേസില്‍ പുതിയ തെളിവുകള്‍: മല്‍പിടുത്തത്തിനിടയില്‍ കൊലയാളിക്കും പരിക്കേറ്റു

ജിഷ വധക്കേസില്‍ പുതിയ തെളിവുകളുമായി പോലീസ്. ജിഷയെ കൊലപ്പെടുത്തുന്നതിനിടെ കൊലയാPolice, Injured, Criticism, Custody, Dead Body, Kerala,
പെരുമ്പാവൂര്‍: (www.kvartha.com 31.05.2016) ജിഷ വധക്കേസില്‍ പുതിയ തെളിവുകളുമായി പോലീസ്. ജിഷയെ കൊലപ്പെടുത്തുന്നതിനിടെ കൊലയാളിക്കും പരിക്കേറ്റിരുന്നുവെന്നാണ് പുതിയ വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചു.

കൊലയാളിയുടേതെന്ന് സംശയിക്കുന്നയാളുടെ ഡിഎന്‍എയാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. ജിഷയുടെ നഖത്തില്‍ കണ്ടെത്തിയ ചര്‍മകോശങ്ങളില്‍നിന്നും വാതില്‍ കൊളുത്തില്‍ പുരണ്ട രക്തത്തില്‍നിന്നുമാണ് ഡിഎന്‍എ ലഭിച്ചത്. ജിഷയുടെ ശരീരത്തില്‍ കടിയേറ്റപാടില്‍നിന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇതേ ഡിഎന്‍എയാണ്. ഇതില്‍ നിന്നും ജിഷയുമായി മല്‍പിടുത്തം നടത്തുന്നതിനിടെ കൊലയാളിക്ക് പരിക്കേറ്റിരുന്നുവെന്ന് തെളിഞ്ഞു. ആദ്യ അന്വേഷണസംഘം ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് ഡിഎന്‍എ കിട്ടിയത്.

ജിഷയുടെ പുറത്ത് കടിയേറ്റ പാടില്‍നിന്നാണ് കൊലയാളിയുടെ ഡിഎന്‍എ ആദ്യം അന്വേഷണ സംഘത്തിന് ലഭിച്ചത്. ജിഷയുടെ വസ്ത്രത്തില്‍ കടിച്ചയാളുടെ ഉമിനീരും ഇതില്‍ കലര്‍ന്നിരുന്നു. തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഡിഎന്‍എ കണ്ടെത്തിയത്.

ഡിഎന്‍എ ലഭിച്ചിരുന്നെങ്കിലും കൊലയാളിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു
മാസത്തിനിടെ കസ്റ്റഡിയിലും അല്ലാതെയും പോലീസ് രണ്ടായിരത്തിലധികം പേരെ ചോദ്യം ചെയ്യുകയും ഇവരുടെ രക്ത സാമ്പിള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലഭിച്ച സാമ്പിളുമായി ഇവ യോജിച്ചിരുന്നില്ല. യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതിനു മുമ്പുതന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും അന്വേഷണ സംഘത്തെ മാറ്റി എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. 32 മുറിവുകളാണ് ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ജോലിക്ക് പോയ ജിഷയുടെ മാതാവ് രാത്രി എട്ടുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത് കാണുന്നത്. എന്നാല്‍ പുറംലോകം കൊലപാതകത്തെ കുറിച്ച് അറിയുന്നതിനു മുമ്പുതന്നെ തിടുക്കപ്പെട്ട് മൃതദേഹം സംസ്‌ക്കരിച്ചത് ഏറെ വിമര്‍ശങ്ങള്‍ക്കിടവരുത്തിയിരുന്നു. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കൊലയാളിയെ കണ്ടുപിടിക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.


Also Read:
കല്ലട്ര മാഹിന്‍ ഹാജിയെ അപമാനിച്ചതായുള്ള പരാതിയില്‍ ബഷീര്‍ വെള്ളിക്കോത്തിന് ശാസന; എം.പി ജാഫറിനെ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കും

Keywords: DNA, Jisha,  Police, Injured, April, B. Sandhya, Criticism, Custody, Dead Body, Kerala.