Follow KVARTHA on Google news Follow Us!
ad

ലോക്‌നാഥ് ബെഹ്‌റ പുതിയ പോലീസ് മേധാവി; ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. പോലീസ് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയുംThiruvananthapuram, Kerala, Police, LDF, CPM, Chief Minister, Pinarayi vijayan, Government, IPS Officer,
തിരുവനന്തപുരം: (www.kvartha.com 31.05.2016) സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. പോലീസ് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും തല്‍സ്ഥാനത്തുനിന്നു മാറ്റി. സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വിജിലന്‍സ് ഡയറക്ടറായി ഡിജിപി ഡോ. ജേക്കബ് തോമസിനെയും നിയമിച്ചുകൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി വൈകി ഒപ്പുവച്ചു.

ഇതു സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും. നിലവില്‍ ലോക്‌നാഥ് ബെഹ്‌റ ഫയര്‍ഫോഴ്‌സ് കമന്‍ഡാന്റ് ജനറലായും ജേക്കബ് തോമസ് കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡി ആയും പ്രവര്‍ത്തിക്കുകയാണ്. ഇരുവരും 1985 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥരാണ്.


പെരുമ്പാവൂരില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന പേരില്‍ ദക്ഷിണമേഖല എഡിജിപി എ.പത്മകുമാറിനെ ഈ സര്‍ക്കാര്‍ ആദ്യം മാറ്റിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്നു പോലീസ് തലപ്പത്തു നടത്തുന്ന ആദ്യ സമഗ്ര അഴിച്ചുപണിയാണിത്.

ഡിജിപി സ്ഥാനത്തുനിന്നു നീക്കം ചെയ്ത ടി.പി.സെന്‍കുമാറിനും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയ എന്‍.ശങ്കര്‍ റെഡ്ഡിക്കും പകരം നിയമനം നല്‍കിയിട്ടില്ല.

Keywords: Thiruvananthapuram, Kerala, Police, LDF, CPM, Chief Minister, Pinarayi vijayan, Government, IPS Officer.  Police Chief, Loknath Behra, Vigilance director, Jacob Thomas.