Follow KVARTHA on Google news Follow Us!
ad

രണ്ടു വയസ്സുകാരിയുടെ കൈ പുട്ടുകുറ്റിയില്‍ കുടുങ്ങി; ഒടുവില്‍ പുട്ടുകുറ്റി മുറിച്ചുമാറ്റി കൈ പുറത്തെടുത്തു

പുട്ടുകുറ്റിയില്‍ രണ്ടു വയസ്സുകാരിയുടെ കൈ കുടുങ്ങി. മണിക്കൂറുകള്‍ക്കുശേഷം ഫയര്‍ഫോഴ്‌സ് പുട്ടുകുറ്റിKottayam, Kerala, Hands, Boy,
കോട്ടയം: (www.kvartha.com 30.04.2016) പുട്ടുകുറ്റിയില്‍ രണ്ടു വയസ്സുകാരിയുടെ കൈ കുടുങ്ങി. മണിക്കൂറുകള്‍ക്കുശേഷം ഫയര്‍ഫോഴ്‌സ് പുട്ടുകുറ്റി മുറിച്ചുമാറ്റി കൈ പുറത്തെടുത്തു. കാഞ്ഞിരപ്പള്ളി അയര്‍ക്കുന്നം പുതിയേടത്ത് സിമ്മിയുടെ മകള്‍ രണ്ടു വയസ്സുകാരി ഹണി സിമ്മിയുടെ കൈയാണ് പുട്ടുകുറ്റിയില്‍ കുടുങ്ങിയത്.

ഹണിയും അമ്മയും സഹോദരന്റൈ കടയനിക്കാട്ടിലെ വീട്ടില്‍ എത്തിയതായിരുന്നു. കഴുകി വെച്ചിരുന്ന പുട്ടികുറ്റി എടുത്ത് ഹണി കളിച്ചു. അതിനിടെ പുട്ടുകുറ്റിയുടെ അകത്തേക്ക് ഹണി കൈയിട്ടപ്പോള്‍ പുട്ടികുറ്റിയുടെ അടിയിലുണ്ടായിരുന്ന ചില്ലില്‍ വിരല്‍ കുടുങ്ങിയതോടെ കൈ പുറത്തേക്ക് എടുക്കാന്‍ പറ്റാതെയായി.

വീട്ടുകാര്‍ ഉടന്‍ കുട്ടിയുമായി പല ആശുപത്രികളില്‍ എത്തിയെങ്കിലും കൈയില്‍നിന്ന് പുട്ടുകുറ്റി ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ആസ്ഥാനത്ത് എത്തിച്ച കുട്ടിയുടെ കൈയില്‍നിന്ന് പുട്ടുകുറ്റി മുറിച്ചു മാറ്റുകയായിരുന്നു.

Keywords: Kottayam, Kerala, Hands, Boy, Police, Hospital.