Follow KVARTHA on Google news Follow Us!
ad

നല്ല മനുഷ്യന്‍ മോശം കൂട്ടുകെട്ടില്‍ പെട്ടു: സുരേഷ് ഗോപിയെ പറ്റി ചെന്നിത്തല

കഴിഞ്ഞദിവസം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത നടന്‍ സുരേഷ് ഗോപി ചെന്നു Thiruvananthapuram, Politics, Narendra Modi, BJP, Minister, Facebook, Poster, Kerala,
തിരുവനന്തപുരം: (www.kvartha.com 30.14.2016) കഴിഞ്ഞദിവസം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത നടന്‍ സുരേഷ് ഗോപി ചെന്നു പെട്ടത് മോശം കൂട്ടുകെട്ടിലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുരേഷ് ഗോപിയുടെ രാജ്യസഭാ നാമനിര്‍ദേശത്തിലൂടെ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമോയെന്ന തന്ത്രവുമായാണ് ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസറ്റിലൂടെ ചെന്നിത്തല പറഞ്ഞു.

സുരേഷ് ഗോപി നല്ല നടനും തന്റെ സുഹൃത്തുമാണ്. എന്നാല്‍ അദ്ദേഹം ചെന്നുപ്പെട്ടിരിക്കുന്നത് മോശം കൂട്ടുകെട്ടിലാണ്. നരേന്ദ്ര മോഡി അമിത് ഷാ കൂട്ടുകെട്ടിന്റെ തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയില്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പല രാഷ്ട്രീയ കുതന്ത്രങ്ങളും ബി.ജെ.പി പ്രയോഗിക്കുന്നുണ്ടെങ്കിലും ഇത്തവണയും അവരുടെ മോഹം പൂവണിയില്ലെന്ന് ഉറപ്പാണ്. ജാതിമത സംഘനകളെ കൂട്ടുപിടിച്ച് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്.

വര്‍ഗീയതയ്ക്കും അക്രമ രാഷ്ട്രീയത്തിനും പുതിയൊരു മുഖം നല്‍കിയുള്ള
പരീക്ഷണത്തിനാണ് മോഡി- അമിത്ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഏത് കുറുക്കുവഴിയും സ്വീകരിച്ച് സാന്നിധ്യമുറപ്പിക്കാനുള്ള ബി.ജെ.പി തന്ത്രം വിലപ്പോവില്ലെന്ന് നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബുദ്ധരായ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തില്‍ ബി.ജെ.പി സംഘപരിവാര്‍ അജണ്ടയ്ക്ക് യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Thiruvananthapuram, Politics, Suresh Gopi, Ramesh Chennithala, Narendra Modi, BJP, Minister, Facebook, Poster, Kerala.


Also Read:
മകനേയും കൂട്ടി വീടുവിട്ട വീട്ടമ്മ കാമുകനോടൊപ്പം തിരിച്ചെത്തി

Keywords: Thiruvananthapuram, Politics, Suresh Gopi, Ramesh Chennithala,
Narendra Modi, BJP, Minister, Facebook, Poster, Kerala.