Follow KVARTHA on Google news Follow Us!
ad

പരസ്യ വിവാഹത്തിന് സമ്മതിച്ചില്ല; അധ്യാപികയെ കാമുകന്‍ പട്ടാപ്പകല്‍ കുത്തികൊന്നു

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ സഹപ്രവര്‍ത്തകനായ കാമുകന്‍ Rajastan, Killed, Boy, Girl Friend, Murder, Teacher, wedding, Marriage, National, India,
ഉദയ്പൂര്‍: (www.kvartha.com 30.04.2016) വിവാഹ അഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ സഹപ്രവര്‍ത്തകനായ കാമുകന്‍ പട്ടാപ്പകല്‍ മാര്‍ക്കറ്റിനുള്ളില്‍ വെച്ചു കുത്തികൊന്നു. ഉദയ്പൂരിന് എഴുപതു കിലോമിറ്റര്‍ അകലെ റിഷാബ്‌ദേവ് പട്ടണത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ നീലം പഞ്ചലിനെയാണു ഇരുപത്തേഴുകാരനായ പിയുഷ് ഭണ്ഡാരി കുത്തികൊന്നത്.

ഇരുവരും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇതിനോടകം അവര്‍
രഹസ്യമായി വിവാഹം രജിസ്ട്രര്‍ ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗികമായി വിവാഹം കഴിക്കാന്‍ പിയുഷ് നിര്‍ബന്ധിച്ചപ്പോള്‍ നീലം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകാറുണ്ടായിരുന്നതായും പറയുന്നു.

നീലം മുമ്പു വിവാഹം ചെയ്തിരുന്നെങ്കിലും ഈ ബന്ധം വേര്‍പെടുത്തി. ഇതില്‍ ഇവര്‍ക്കൊരു കുട്ടിയുണ്ട്. കഴിഞ്ഞ ദിവസം പിയുഷ് നീലത്തെ പിന്‍തുടര്‍ന്നു മാര്‍ക്കറ്റിലെത്തി. തുടര്‍ന്നു ജനങ്ങളുടെ നടുവിലിട്ടു കുത്തുകയായിരുന്നു. കുത്തുകൊണ്ടു പരക്കം പാഞ്ഞ ഇവരെ ആളുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Rajastan, Killed, Boy, Girl Friend, Murder, Teacher, wedding, Marriage, National, India, Udaipur.

Keywords: Rajastan, Killed, Boy, Girl Friend, Murder, Teacher, wedding, Marriage, National, India, Udaipur.