Follow KVARTHA on Google news Follow Us!
ad

വെജിറ്റേറിയന്‍ പിസയ്ക്കു പകരം നോണ്‍ വെജിറ്റേറിയന്‍ നല്‍കി; ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവ് പിടിയില്‍

വെജിറ്റേറിയന്‍ പിസയ്ക്കു പകരം നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കിയെന്നാരോപിച്ച് Threatened, Allegation, Police, Arrest, Case, Compensation, Court, National,
മുബൈ: (www.kvartha.com 30.04.2016) വെജിറ്റേറിയന്‍ പിസയ്ക്കു പകരം നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കിയെന്നാരോപിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.

എം ബി എ വിദ്യാര്‍ത്ഥിയാണ് ഇരുപത്തിയാറുകാരനായ അനില്‍ കിഷോര്‍.
കടയുടമയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കാണ്ഡിവള്ളി(വെസറ്റ്)യിലെ മഹാവീര്‍ നഗറിലുള്ള പിസ കടയില്‍ നിന്നും വെജിറ്റേറിയന്‍ പിസയും നോണ്‍ വെജിറ്റേറിയന്‍ പിസയും അനില്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ പിസ ബോക്‌സില്‍ ഏതുതരം പിസയാണെന്ന് രേഖപ്പെടുത്താത്തതു മൂലം അബദ്ധത്തില്‍ അനില്‍ കിഷോര്‍ നോണ്‍വെജിറ്റേറിയന്‍ പിസ കഴിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനു ശേഷം ഇയാള്‍ കടയുടമയെ വിളിച്ച് നോണ്‍ വെജിറ്റേറിയന്‍ പിസ തന്ന് തന്റെ മതാചാരം നശിപ്പിച്ചുവെന്ന് ആരോപിക്കുകയും കടയെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് കടയുടമ പ്രശ്‌നം പരിഹരിക്കാന്‍ പ്രശാന്ത് താബേ എന്നയാളെ മധ്യസ്ഥനായി
 MBA student held for extorting money from Pizza Hut, Threatened, Allegation, Police, Arrest, Case, Compensation, Court, National.
വിളിച്ചു. മൂവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കടയുടമ സമ്മതിച്ചു. അതിനുശേഷം കടയുടമയും താബേയും ചേര്‍ന്ന് പോലീസിനെ സമീപിച്ച് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. 

പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ 25,000 രൂപ നല്‍കാമെന്ന് പറഞ്ഞ് അനില്‍ കിഷോറിനെ വിളിച്ചുവരുത്തുകയും പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെ ഐപിസിയിലെ വിവിധ സെക്ഷനുകള്‍ പ്രകാരം കേസെടുത്തു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Also Read:
അതിക്രമിച്ചു കയറി കമ്പിപ്പാര കൊണ്ട് വീട് അടിച്ചുതകര്‍ത്തു

Keywords: MBA student held for extorting money from Pizza Hut, Threatened, Allegation, Police, Arrest, Case, Compensation, Court, National.