Follow KVARTHA on Google news Follow Us!
ad

യുഎസില്‍ മുസ്ലീം ദമ്പതികളെ കൊന്നുതള്ളിയ സംഭവത്തില്‍ ആണ്‍മക്കള്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ: (www.kvartha.com 30.04.2016) യുഎസില്‍ മുസ്ലീം ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്മക്കള്‍ അറസ്റ്റില്‍. US, Muslim, Parents, Murdered,
കാലിഫോര്‍ണിയ: (www.kvartha.com 30.04.2016) യുഎസില്‍ മുസ്ലീം ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍മക്കള്‍ അറസ്റ്റില്‍. ഹസീബ് ബിന്‍ ഗുലാം റബ്ബി (22), പതിനേഴുകാരനായ രണ്ടാമത്തെ മകന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ടാമത്തെ പ്രതിയുടെ പ്രായം കണക്കിലെടുത്ത് പോലീസ് പേരോ ഫോട്ടോയോ പുറത്തുവിട്ടിട്ടില്ല.

ബംഗ്ലാദേശില്‍ നിന്നും 30 വര്‍ഷം മുന്‍പ് കുടിയേറി പാര്‍ക്കുകയും അവിടെനിന്നും നിരവധി പേരെ യുഎസില്‍ എത്തിക്കുകയും ചെയ്ത ദമ്പതികളാണ് കൊല്ലപ്പെട്ടത്. കൊലപാതകവും മക്കളുടെ അറസ്റ്റും പ്രദേശത്തെ മുസ്ലീം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഞായറാഴ്ചയാണ് ഗുലാം റബ്ബി (59), ഭാര്യ ഷമീമ റബ്ബി (57) എന്നിവരെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. റബ്ബിയെ സന്ദര്‍ശിക്കാനായി വീട്ടിലെത്തിയ സുഹൃത്തുക്കളാണ് മൃതദേഹങ്ങള്‍ കണ്ടത്.

മൃതദേഹത്തിന് സമീപത്തുനിന്നും 'ക്ഷമിക്കണം, എന്റെ ആദ്യ കൊലപാതകം പ്രാകൃതമായിപ്പോയി' എന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മക്കള്‍ അറസ്റ്റിലായത്.

കൊലനടന്നതിന്റെ പിറ്റേന്ന്, തിങ്കളാഴ്ച രണ്ടാമത്തെ പ്രതി സ്‌കൂളില്‍ എത്തിയിരുന്നതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ പൊതുവെ മറ്റുള്ളവരോട് സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. അതിനാല്‍ തന്നെ മാതാപിതാക്കള്‍ കൊല്ലപ്പെട്ട വിവരം സഹപാഠികള്‍ അറിഞ്ഞിരുന്നില്ല.

എന്നാല്‍ കൊലപാതകങ്ങളെ കുറിച്ചും അറസ്റ്റിനെ കുറിച്ചും കേട്ടറിഞ്ഞതോടെ സഹപാഠികളും ഞെട്ടലിലാണ്. കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി സ്‌കൂളിലെത്തിയ സംഭവത്തെ അസാധാരണമെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്.

SUMMARY: Two California brothers were arrested in connection with the shooting deaths of their parents, who were popular fixtures at their mosque for three decades and had helped relatives emigrate from their native Bangladesh.
US, Muslim, Parents, Murdered

Keywords: US, Muslim, Parents, Murdered.