Follow KVARTHA on Google news Follow Us!
ad

ക്രിസ്തുമതം സ്വീകരിച്ച വധൂവരന്മാരുടെ വിവാഹം ബജ്‌റംഗ്ദളും പോലീസും ചേര്‍ന്ന് മുടക്കി

മദ്ധ്യപ്രദേശില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ നടന്ന വിവാഹ ചടങ്ങുകള്‍ പോലീസും ബജ്‌റംഗ്ദള്‍ Police, Allegation, National,
ഗ്വാളിയോര്‍: (www.kvartha.com 30.04.2016) മദ്ധ്യപ്രദേശില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ നടന്ന വിവാഹ ചടങ്ങുകള്‍ പോലീസും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തടസപ്പെടുത്തി. വധൂവരന്മാര്‍ അനധികൃതമായി ക്രിസ്തുമതം സ്വീകരിച്ചുവെന്ന ബജ്‌റംഗ്ദളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി വിവാഹം തടഞ്ഞത്.

സംഭവത്തില്‍ വരന്റെ മാതാപിതാക്കളേയും പാസ്റ്റര്‍ സാം സാമുവലിനേയും അടക്കം 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ല അധികാരികളെ അറിയിക്കാതെയാണ് വധൂവരന്മാര്‍ ക്രിസ്തുമതം സ്വീകരിച്ചതെന്ന് പോലീസ് പറയുന്നു. ഇത് സംസ്ഥാനത്ത് കുറ്റകരമാണ്.

വധു ഹിന്ദുവായിരുന്നുവെന്ന ബജ്‌റംഗ്ദളിന്റെ ആരോപണത്തേയും പോലീസ് ശരിവെച്ചു. വധുവിന്റെ മാതൃസഹോദരന്റെ പരാതിയിലാണ് പോലീസ് ഇടപെട്ടത്. പള്ളിയില്‍ വെച്ചുനടന്ന ചടങ്ങില്‍ കുശവ സമുദായത്തില്‌പെട്ട നിരവധി പേര്‍ ക്രിസ്തുമതം സ്വീകരിച്ചതായും പോലീസ് പറഞ്ഞു.

Bajrang Dal, Couples, Wedding, Police, Allegation, National

SUMMARY: Gwalior: The Madhya Pradesh Police Wednesday entered a church in Satna and stopped a wedding ceremony following a complaint by the Bajrang Dal that the bride and the groom had been unlawfully converted to Christianity.

Keywords: Bajrang Dal, Couples, Wedding, Police, Allegation, National.