Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രി ശനിയാഴ്ച സൗദിയില്‍; സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം. Riyadh, Saudi Arabia, Gulf, India, Prime Minister, Narendra Modi,
റിയാദ്: (www.kvartha.com 31.03.2016) ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം.

29.6 ലക്ഷം ഇന്ത്യന്‍ പ്രവാസികളുളള രാജ്യമെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഏറെ പ്രാധാനത്തോടെയാണ് ഇരു രാഷ്ട്രങ്ങളും നോക്കി കാണുന്നത്. ഏപ്രില്‍ 2ന് സഊദി അറേബ്യയിലെത്തുന്ന പ്രധാനമന്ത്രി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരു രാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധങ്ങള്‍, മേഖലയിലെ പ്രശ്‌നങ്ങള്‍, ഇന്ത്യക്കും സൗദി അറേബ്യക്കും താല്‍പര്യമുളള വിവിധ വിഷയങ്ങള്‍ മുതലായവ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.

2010ല്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനത്തില്‍ നടത്തിയ റിയാദ് പ്രഖ്യാപനം വിഭാവനം ചെയ്ത കാര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കഴിഞ്ഞ വര്‍ഷം ഇന്ത്യയും സൗദിയും 39 ബില്ല്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടത്തിയത്. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയില്‍ നിന്നാണ്.

Keywords: Riyadh, Saudi Arabia, Gulf, India, Prime Minister, Narendra Modi.