Follow KVARTHA on Google news Follow Us!
ad
Posts

നികേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനം തള്ളാനും കൊള്ളാനുമാകാതെ സി പി എം ജില്ലാ നേതൃത്വം

ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനം തള്ളാനും കൊള്ളാനുമാകാതെ സി പി എം ജില്ലാ നേതൃത്വം. ജില്ലാ ഘടകത്തെ വിശ്വാസത്തിലെടുക്കാതെ സംസ്ഥാനഘടകം ഏകപക്ഷീയമായിട്ടാണ് അഴീക്കോട് നിയോജക മണ്ഡലത്തില്‍ നികേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. നികേഷിനെ മത്സരിപ്പിക്കാന്‍ അമിത താത്പര്യമെടുത്തത് പിണറായി വിജയനാണ്. ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനം തള്ളാനും കൊള്ളാനുമാകാതെ സി പി എം ജില്ലാ നേതൃത്വം. ജില്ലാ ഘടകത്തെ വിശ്വാസത്തിലെടുക്കാതെ സംസ്ഥാനഘടകം ഏകപക്ഷീയമായിട്ടാണ് അഴീക്കോട് നിയോജക മണ്ഡലത്തില്‍ നികേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. നികേഷിനെ മത്സരിപ്പിക്കാന്‍ അമിത താത്പര്യമെടുത്തത് പിണറായി വിജയനാണ്. Kannur, Kerala, Nikesh Kumar, Assembly Election, Election-2016, CPM, LDF,
കണ്ണൂര്‍: (www.kvartha.com 31.03.2016) ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനം തള്ളാനും കൊള്ളാനുമാകാതെ സി പി എം ജില്ലാ നേതൃത്വം. ജില്ലാ ഘടകത്തെ വിശ്വാസത്തിലെടുക്കാതെ സംസ്ഥാനഘടകം ഏകപക്ഷീയമായിട്ടാണ് അഴീക്കോട് നിയോജക മണ്ഡലത്തില്‍ നികേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്.

നികേഷിനെ മത്സരിപ്പിക്കാന്‍ അമിത താത്പര്യമെടുത്തത് പിണറായി വിജയനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പല്‍ നേരിയ ഭൂരിപക്ഷത്തിനാണ് മുസ്‌ലീം ലീഗിലെ കെ എം ഷാജി ഇവിടെ നിന്നും ജയിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ കെ എം ഷാജിയെ തോല്‍പിക്കാന്‍ സാധിക്കുമെന്നാണ് സി പി എം ജില്ലാ ഘടകത്തിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നത്.

നികേഷിന് പാര്‍ട്ടി ചിഹ്നം നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് നികേഷ് ജനവിധി തേടുന്നത്. ജില്ലാ ഘടകത്തെ അല്‍പം പോലും പരിഗണിക്കാതെ സംസ്ഥാന നേതൃത്വം നികേഷിനെ മത്സരിപ്പിക്കാന്‍ കൈക്കൊണ്ട തീരുമാനത്തിനെതിരെ ജില്ലാ കമ്മിറ്റിയോഗത്തില്‍ ചിലര്‍ തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

നികേഷിനെതിരെ അഴീക്കോട് പൂതപ്പാറയിലും സമീപപ്രദേശങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അഞ്ച് സഖാക്കളെ കൊന്നയാളുടെ മകനെ സ്ഥാനാര്‍ഥിയാക്കരുതെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. സേവ് മാര്‍ക്‌സിസ്റ്റ് ഫോറത്തിന്റെ പേരിലായിരുന്നു പോസ്റ്ററുകള്‍.

Keywords: Kannur, Kerala, Nikesh Kumar, Assembly Election, Election-2016, CPM, LDF.