Follow KVARTHA on Google news Follow Us!
ad

വില്ലയില്‍ നിന്നും 6 ലക്ഷം ദിര്‍ഹം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 6 ടൂറിസ്റ്റുകള്‍ക്ക് 3 വര്‍ഷം തടവ്

ദുബൈ: (www.kvatha.com 31.03.2016) വില്ലയില്‍ നിന്നും 6 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ 6 ടൂറിസ്റ്റുകള്‍ക്ക് 3 വര്‍ഷം വീതം തടവ്. UAE, Dubai, Tourists, Robbery,
ദുബൈ: (www.kvatha.com 31.03.2016) വില്ലയില്‍ നിന്നും 6 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ 6 ടൂറിസ്റ്റുകള്‍ക്ക് 3 വര്‍ഷം വീതം തടവ്. ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഇവരെ നാടുകടത്താനും ഉത്തരവുണ്ട്. പ്രതികള്‍ ആറ് പേരും ചൈനീസ് പൗരന്മാരാണ്.

2015 ജൂലൈ 16നാണ് പ്രതികള്‍ മോഷണം നടത്തിയത്. രാത്രി 9.30ഓടെ വില്ലയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും രത്‌നാഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു.

എമിറേറ്റി മാനേജരും ഭാര്യയും താമസിച്ചിരുന്ന വില്ലയിലാണവര്‍ മോഷണം നടത്തിയത്. ദമ്പതികളുടെ പരാതിയില്‍ അന്വേഷണം നടത്താനെത്തിയ പോലീസ് അതേ സ്ഥലത്തുനിന്നും രണ്ട് ചൈനീസ് പൗരന്മാരെ പിടികൂടിയിരുന്നു. അസമയത്ത് റോഡില്‍ കണ്ടെത്തിയ ടൂറിസ്റ്റുകളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. പിടികൂടിയവര്‍ മോഷണ സംഘത്തിലെ അംഗങ്ങളായിരുന്നുവെന്ന് വ്യക്തമായ പോലീസ് ബാക്കിയുള്ളവരെ തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു.

Six Chinese visitors, who broke into a villa at Al Barsha area and stole gold bullions and jewellery, watches worth Dh588,000, received three years in jail each.


SUMMARY: Six Chinese visitors, who broke into a villa at Al Barsha area and stole gold bullions and jewellery, watches worth Dh588,000, received three years in jail each.

Keywords: UAE, Dubai, Tourists, Robbery,