റെഡ് കാര്‍പ്പറ്റില്‍ ജാക്കും റോസും

(www.kvartha.com 29.02.2016) ഇന്ത്യന്‍ സമയം പുലര്‍ച്ചെ, റെഡ് കാര്‍പ്പറ്റേലിക്ക് ദശാബ്ദങ്ങള്‍ക്കിപ്പുറം അവര്‍ വീണ്ടുമെത്തി. വലിയൊരു പ്രണയ ദുരന്തത്തിന് ജീവന്‍ പകര്‍ന്ന ജാക്കും റോസും. ടൈറ്റാനിക്കിലെ കഥാപാത്രങ്ങളായി വേഷമിട്ട ലിയനാര്‍ഡോ ഡികാപ്രിയോയും കെയ്റ്റ് വിന്‍സ്ലെറ്റും ഓസ്‌കാര്‍ വേദിയില്‍ ഒരുമിച്ചെത്തിയത് കൗതുകമായി.

മിന്നിത്തിളങ്ങുന്ന പ്രകാശവലയത്തിനിടെ, ഓസ്‌കാര്‍ ശില്‍പ്പങ്ങളൊരുക്കിയ ദൃശ്യഭംഗിക്കിടെ അവര്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്നു. ഓസ്‌കാര്‍ പുരസ്‌കാരപ്പട്ടികയില്‍ ഏറ്റവുമധികം പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന താരമാണ് ഡികാപ്രിയോ. ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ ഡികാപ്രിയോ നേടുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ മൂന്നു തവണയും കൈവിട്ട പുരസ്‌കാരം ഡികാപ്രിയോ 'റവണന്റി'ലൂടെ ഉറപ്പിച്ചിരിക്കുകയാണ്. സ്റ്റീവ് ജോബ്‌സ് എന്ന ചിത്രത്തിലൂടെ കെയ്റ്റ് വിന്‍സ്ലെറ്റും ഓസ്‌കാര്‍ നോമിനിയാണ്. 21ാം വയസിലാണ് ഇരുവരും ആദ്യമായി റെഡ് കാര്‍പ്പറ്റ് വേദിയില്‍ ആദ്യമായി എത്തുന്നത്.         

Leonardo DiCaprio Oscar

SUMMARY: Its been more than a decade since they starred together in 'Titanic' but whenever Leonardo DiCaprio and Kate Winslet come together, fans can't get enough of them. Both nominated at the Oscars this year for their roles in 'The Revenant' and 'Steve Jobs'.
Previous Post Next Post