Follow KVARTHA on Google news Follow Us!
ad

ടെന്നിസ് മൈതാനത്തെ ബോള്‍ ഡോഗ്‌സ്

ഉരുണ്ടുരുണ്ട് പോകുന്ന പന്തിന് നേരേ പായുകയാണവള്‍. പന്ത് വലംകാലു കൊണ്ട് തട്ടിയൊതുക്കി, വായിലൊതുക്കി, പന്ത് കളിക്കാരന്റെ കൈയില്‍ സുരക്ഷിതമായി തിരികെയെത്തിക്കും. Four trained shelter dogs that once roamed the streets of Sao Paulo found themselves center stage at the Brazil Open tournament.
(www.kvartha.com 29.02.2016) ഉരുണ്ടുരുണ്ട് പോകുന്ന പന്തിന് നേരേ പായുകയാണവള്‍. പന്ത് വലംകാലു കൊണ്ട് തട്ടിയൊതുക്കി, വായിലൊതുക്കി, പന്ത് കളിക്കാരന്റെ കൈയില്‍ സുരക്ഷിതമായി തിരികെയെത്തിക്കും. ബ്രസീലിയന്‍ ടെന്നിസ് കോര്‍ട്ടിലെ ബോള്‍ ഡോഗ്‌സാണ് ഇപ്പോള്‍ കായിക ലോകത്തെ സംസാരവിഷയം. ടെന്നിസ് കളിക്കാര്‍ നഷ്ടപ്പെടുന്ന പന്തുകള്‍ തിരികെയെത്തിക്കാനാണ് ബോള്‍ ഡോഗ്‌സിനെ നിയോഗിക്കുന്നത്, അതും തെരുവുനായകളെ.

സാവോ പോളോയില്‍ നടന്ന ബ്രസീല്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള സൗഹൃദ മത്സരത്തിലാണ് ബോള്‍ ഡോഗ്‌സിനെ ആദ്യമായി ഉപയോഗിച്ചത്. തെരുവിലൂടെ അലഞ്ഞു നടക്കുന്ന നായകളെ കണ്ടെത്തി സംരക്ഷിക്കുന്ന നായസംരക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള നായകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് പന്തെടുക്കല്‍ ദൗത്യത്തിന് ഉപയോഗിക്കുന്നത്.

പരിശീലനം മാസങ്ങളോളം നീളും. രസകരമായ ജോലിയില്‍ ഇതുവരെ പ്രവേശിച്ചത് നാലു നായകള്‍- ഫ്രിഡ, കോസ്റ്റെല, മെല്‍, ഇസബെല്ല... കഴുത്തിലും കാലുകളിലും ഓറഞ്ച് നിറത്തിലുള്ള ടൗവല്‍ ധരിക്കുന്നതാണ് കനൈന്‍ സുന്ദരിമാരുടെ ഔദ്യോഗിക യൂണിഫോം. മത്സരത്തിനിടെ പന്തുകള്‍ ബൗണ്ടറി കടന്നു എവിടേക്ക് തെറിച്ചു പോകുന്നുവെന്നു മനസിലാക്കുകയാണ് ആദ്യപടി. സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പരിശീലനം നായകള്‍ക്ക് നല്‍കിയിട്ടുണ്ടാവും. പരിശീലകനാണ് പന്തെടുത്തു കൊണ്ടുവരാനുള്ള നിര്‍ദേശം നായകള്‍ക്ക് നല്‍കുന്നത്.

ജീവിക്കുന്ന ചുറ്റുപാടുകളോട് ഇണങ്ങാനാണ് അവരെ ആദ്യം ശീലിപ്പിച്ചത്. ഇതിനായി ടെന്നിസ് കോര്‍ട്ടും കോര്‍ട്ടിന് പുറത്തേക്ക് നീളുന്നയിടങ്ങളും പന്തിന്റെ ശബ്ദം, കാണികളുടെ ശബ്ദം മനസിലാക്കാനുമൊക്കെ അവരെ പഠിപ്പിച്ചു. ബോളെടുക്കൂ, നില്‍ക്കൂ, ഓടൂ തുടങ്ങിയ നിര്‍ദേശങ്ങള്‍ അനുസരിക്കാനും അവരെ പഠിപ്പിച്ചതായി പരിശീലകനായ ബെക്കര്‍ട്ട് പറയുന്നു. നായകള്‍ വളരെ അനുസരണാശീലമുള്ള മൃഗങ്ങളാണെന്നും ബെക്കര്‍ട്ട്.
         
Four trained shelter dogs that once roamed the streets of Sao Paulo found themselves center stage at the Brazil Open tournament.


SUMMARY: Four trained shelter dogs that once roamed the streets of Sao Paulo found themselves center stage at the Brazil Open tournament.

In an exhibition match with players Roberto Carballes Baena of Spain and Gastao Elias of Portugal, the canines Frida, Costela, Mel and Isabelle engaged onlookers by picking up balls that went out of bounds.