വില്ലനാവാന്‍ അക്ഷയ് ചെന്നൈയിലെത്തി

(www.kvartha.com 29.02.2016) ഒടുവില്‍ ബോളിവുഡില്‍ നിന്നാ വില്ലന്‍ എത്തി... ബോളിവുഡിന്റെ ആക്ഷന്‍ കില്ലാഡി അക്ഷയ് കുമാര്‍ ചെന്നൈയിലെത്തിയതാണിപ്പോള്‍ കോളിവുഡിലെ ചൂടന്‍ വാര്‍ത്ത. തമിഴകത്തേക്കുള്ള അക്ഷയുടെ വരവ് പക്ഷേ വില്ലനാകാനാണെന്നു മാത്രം.

യെന്തിരന്റെ രണ്ടം ഭാഗത്തില്‍ സാക്ഷാല്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വില്ലനായാണ് അക്ഷയുടെ അരങ്ങേറ്റം.  ചെന്നൈയിലെത്തിയ അക്ഷയ്  2.0യുടെ സെറ്റില്‍ ജോയ്ന്‍ ചെയ്യും. തുടര്‍ച്ചയായ ആഴ്ചകളാണ് അക്ഷയ് 2.0യ്ക്കായി മാറ്റിവച്ചിരിക്കുന്നത്. രജനിയും അക്ഷയും തമ്മിലുള്ള സൂപ്പര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെന്നൈയില്‍ ചിത്രീകരിക്കുമെന്നാണ് കേള്‍ക്കുന്നത്.

ശങ്കര്‍ യെന്തിരന്റെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന വാര്‍ത്ത വന്നതു മുതല്‍ അമിതാഭ് ബച്ചനും , ഹോളിവുഡില്‍ നിന്നു അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറും മുതല്‍ ആമിര്‍ ഖാനും, ഹൃത്വിക് റോഷനും, വിജയും വിക്രമും വരെ രജനികാന്തിന്റെ എതിരാളിയായി എത്തുന്നുവെന്നു കേട്ടിരുന്നു. ഒടുവില്‍ സിനിമയുടെ പൂജാദിവസം ശങ്കര്‍ തന്നെയാണ് അക്ഷയാണാ വില്ലനെന്നു വെളിപ്പെടുത്തിയത്.

ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ആമി ജാക്‌സനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ യെന്തിരന്‍ ഹിന്ദിയിലേക്കും തെലുങ്കിലേക്കുമൊക്കെ മൊഴിമാറ്റിയിരുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ ചിത്രവും യെന്തിരനാണ്.
       
Akshai Kumar 2.0

SUMMARY: Akshay Kumar has arrived in Chennai to join the sets of superstar Rajinikanth's film, 2.0. The Bollywood star is playing the antagonist in the film, which also marks his debut in Tamil film industry. Produced Lyca Productions, the film also stars Amy Jackson.
Previous Post Next Post