ഏഷ്യാകപ്പ്: ബംഗ്ലദേശിന് ഉജ്വല ജയം

മിര്‍പൂര്‍: (www.kvartha.com 29.02.2016) ബംഗ്ലദേശിന് ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 23 റണ്‍സ് ജയം. തുടക്കത്തിലെ വീഴ്ചയ്ക്കു ശേഷം ബാറ്റിങിലും ബോളിങിലും പിടിച്ചു കയറിയ ബംഗ്ലദേശ് വിജയം അനായാസകരമാക്കി.

ഷെര്‍ ഇ ബംഗ്ല സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലദേശ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് കുറിച്ചു. ശ്രീലങ്ക 20 ഓവറില്‍ എട്ടു വിക്കറ്റിന് നേടിയത് 124 റണ്‍സിലൊതുങ്ങി. മൂന്നു കളിയില്‍ ബംഗ്ലദേശിന്റെ രണ്ടാം ജയമാണിത്. ആദ്യകളി ഇന്ത്യയോടു തോറ്റു. രണ്ടാമത്തെ കളിയില്‍ യു എ ഇയോട് ജയിച്ചിരുന്നു.


Keywords:Bangladesh, Sri Lanka, Cricket, Sports.
Previous Post Next Post