Follow KVARTHA on Google news Follow Us!
ad

സിക്ക കൊതുക് യുഎഇയില്‍ ഇല്ല: ആരോഗ്യ മന്ത്രാലയം

അബൂദാബി: (www.kvartha.com 31.01.2016) സിക്ക വൈറസ് പരത്തുന്ന കൊതുകുകള്‍ യുഎഇയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം. Gulf, UAE, Health, Health Minister, ZIka, Virus.
അബൂദാബി: (www.kvartha.com 31.01.2016) സിക്ക വൈറസ് പരത്തുന്ന കൊതുകുകള്‍ യു എ ഇയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്ത് സിക്ക വൈറസ് ബാധയേറ്റ ഒരു കേസ് പോലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്ച പകര്‍ച്ച വ്യാധി തടയുന്ന സാങ്കേതിക വിദഗ്ദ്ധരുടെ സമിതി യോഗം വിളിച്ചു ചേര്‍ത്തതായി ക്ലിനിക് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദേല്‍ റഹ്മാന്‍ അറിയിച്ചു.

യുഎഇയിലെ എല്ലാ ആരോഗ്യ വകുപ്പ് അധികൃതരും ഉള്‍പ്പെടുന്നതാണ് സമിതി. യു എ ഇയില്‍ സിക്ക വൈറസ് പ്രവേശിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളും മുന്‍ കരുതലുകളും സമിതി ചര്‍ച്ച ചെയ്യും.

എയ്ഡസ് എയ്ജിപ്തി എന്ന വര്‍ഗത്തില്‍ പെട്ട കൊതുകാണ് രോഗം പരത്തുന്നത്. ഡെങ്കി പനി പകര്‍ത്തുന്നതും ഈ കൊതുകുകളാണെന്നും അദ്ദേഹം പറഞ്ഞു.

പനി, ചൊറിഞ്ഞുപൊട്ടല്‍, ഓക്കാനം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. സിക്ക വൈറസിനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

The UAE Health Ministry has confirmed that the mosquito which causes the Zika virus, spreading across the world,


SUMMARY:
The UAE Health Ministry has confirmed that the mosquito which causes the Zika virus, spreading across the world, does not exist in the UAE and that it has not recorded any case of the virus in the country, ‘Al Bayan’ reports.

Keywords: Gulf, UAE, Health, Health Minister, ZIka, Virus.