Follow KVARTHA on Google news Follow Us!
ad

പത്താന്‍ കോട്ട് ആക്രമണം ഇന്ത്യ പാക് സമാധാന ശ്രമങ്ങളെ അസ്വസ്ഥമാക്കി: നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: (www.kvartha.com 30.01.2016) ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണം ഇന്ത്യ പാക് സമാധാന ശ്രമങ്ങളെ അസ്വസ്ഥമാക്കിയെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇPakistan, Prime Minister, World, India, Air force officers, Soldiers, Islamabad, Pathankot terror attack.
ഇസ്ലാമാബാദ്: (www.kvartha.com 30.01.2016) ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണം ഇന്ത്യ പാക് സമാധാന ശ്രമങ്ങളെ അസ്വസ്ഥമാക്കിയെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇരു രാജ്യങ്ങളും ശരിയായ മാര്‍ഗത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ആക്രമണമുണ്ടായത്. ഇത് സമാധാന ശ്രമങ്ങളെ അസ്വസ്ഥപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 2നാണ് പഞ്ചാബിലെ എയര്‍ ബേസില്‍ ആക്രമണമുണ്ടായത്. പത്തിലേറെ പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും നടത്താനിരുന്ന നയതന്ത്ര തല കൂടിക്കാഴ്ചകള്‍ ജനുവരി അവസാനത്തേയ്ക്ക് മാറ്റിവെച്ചിരുന്നു.

ജെയിഷ് ഇ മുഹമ്മദിന്റെ 6 തീവ്രവാദികളാണ് പത്താന്‍ കോട്ടില്‍ ആക്രമണം നടത്തിയത്. ഏഴ് സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പങ്കാളികളായ മുഴുവന്‍ തീവ്രവാദികളും കൊല്ലപ്പെട്ടു.

ആക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകര സംഘടനയ്ക്കും നേതാക്കള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Prime Minister Nawaz Sharif on Saturday said the terror attack on an Indian Air Force base in Indian Punjab's Pathankot town disturbed the peace process between Pakistan and India, a media report said.


SUMMARY: Prime Minister Nawaz Sharif on Saturday said the terror attack on an Indian Air Force base in Indian Punjab's Pathankot town disturbed the peace process between Pakistan and India, a media report said.

Keywords:Pakistan, Prime Minister, World, India, Air force officers, Soldiers, Islamabad,  Pathankot terror attack.