Follow KVARTHA on Google news Follow Us!
ad

ഡി കാപ്രിയോ വീഴുമോ വാഴുമോ?

ലിയനാര്‍ഡോ ഡികാപ്രിയോയുടെ ഓസ്‌കാര്‍ പ്രതീക്ഷകള്‍ക്ക് വീണ്ടുമൊരു പുരസ്‌കാരം കൂടി. ആക്‌റ്റേഴ്‌സ് ഗില്‍ഡിന്റെ ബെസ്റ്റ് ആക്റ്റര്‍ പുരസ്‌കാരം ഡികാപ്രിയോയെ തേടിയെത്തിയിരിക്കുന്നു. Leonardo DiCaprio's incredible winning streak continued at the Screen Actors Guild Awards in LA on Saturday night. The 41-year-old won best male actor in a motion picture for his role in The Revenant. It was his fifth individual nomination, but first ever win.
(www.kvartha.com 31.01.2016) ലിയനാര്‍ഡോ ഡികാപ്രിയോയുടെ ഓസ്‌കാര്‍ പ്രതീക്ഷകള്‍ക്ക് വീണ്ടുമൊരു പുരസ്‌കാരം കൂടി. ആക്‌റ്റേഴ്‌സ് ഗില്‍ഡിന്റെ ബെസ്റ്റ് ആക്റ്റര്‍ പുരസ്‌കാരം ഡികാപ്രിയോയെ തേടിയെത്തിയിരിക്കുന്നു. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും വീട്ടിലെത്തിച്ച ഡികാപ്രിയോയുടെ ആദ്യ എസ്എജി അവാര്‍ഡാണിത്.

ഇതോടെ താരത്തിന് ഓസ്‌കാര്‍ ലഭിക്കുമെന്ന പ്രവചനങ്ങളും കൂടുതല്‍ സജീവമായിട്ടുണ്ട്. അലെജാന്ദ്രോ ഇനാരിറ്റൊ സംവിധാനം ചെയ്ത ദി റവണന്റ് എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനമാണ് ഡികാപ്രിയോയെ മികച്ച നടനുളള അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഗോള്‍ഡന്‍ ഗ്ലോബ് നേടിയതും താരത്തെ ഓസ്‌കാര്‍ പട്ടികയിലെ പ്രഥമ സ്ഥാനീയനാക്കിയിട്ടുണ്ടെങ്കിലും ഡികാപ്രിയോയെ സംബന്ധിച്ചു വിജയം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെടുന്ന ചരിത്രമാണ് ഇതുവരെ ഉണ്ടായിട്ടുളളത്.

പുരസ്‌കാര പട്ടികയില്‍ മൂന്നു തവണ മുന്‍പന്തിയില്‍ ഉണ്ടായിട്ടും അവസാനനിമിഷം അവാര്‍ഡ് കൈവിടുന്നതാണ് കീഴ് വഴക്കം. അതുകൊണ്ട് തന്നെ ആദ്യ ആക്‌റ്റേഴ്‌സ് ഗില്‍ഡ് അവാര്‍ഡ് താരത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. റൂം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബ്രിയെ ലാര്‍സനാണ് മികച്ച നടി. ഓസ്‌കാര്‍ പട്ടികയില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ പോലും ഇടംനേടിയിട്ടില്ലെന്ന ആക്ഷേപവും പരിഹരിച്ചിട്ടുണ്ട് എസ്എജി അവാര്‍ഡുകള്‍. നാലു കറുത്ത വര്‍ഗക്കാര്‍ക്കാണ് ഇത്തവണ എസ്എജി അവാര്‍ഡ് ലഭിച്ചത്. ഇതില്‍ വ്യക്തിഗത നേട്ടം കൊയ്തത് ബ്രിട്ടിഷ് നടന്‍ ഇദ്രിസ് എല്‍ബയാണ്.

ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്‌കാരവും ലൂഥര്‍ എന്ന ടെലിവിഷന്‍ സീരിസിലെ അഭിനയത്തിന് മികച്ച നടനുളള പുരസ്‌കാരവും എല്‍ബ നേടി. ഡ്രാമ സീരിസില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം അമെരിക്കന്‍ നടി വയോള ഡേവിസിനെ തേടിയെത്തി. ഉസോ അഡുബ, ക്വീന്‍ ലത്തീഫ എന്നിവരാണ് അവാര്‍ഡ് നേടിയ മറ്റു കറുത്ത വര്‍ഗക്കാര്‍.

Leonardo DiCaprio Revenantമികച്ച ഹാസ്യനടിയാണ് ഉസോ അഡുബ. മികച്ച ടെലിവിഷന്‍ നടിയാണ് ക്വീന്‍ ലത്തീഫ. ബെസി എന്ന ടെലിവിഷന്‍ സീരിസിലെ അഭിനയമാണ് ഇവരെ അവാര്‍ഡിന് അര്‍ഹയാക്കിയത്. സ്‌പോട്ട്‌ലൈറ്റാണ് മികച്ച ചിത്രം. ട്രാന്‍സ്‌പെരന്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഏറ്റവും മികച്ച ഹാസ്യതാരത്തിനുളള പുരസ്‌കാരത്തിന് അമെരിക്കന്‍ താരം ജെഫ്രി താംബോര്‍ അര്‍ഹനായി. അലീസിയ വികാന്‍ഡറാണ് മികച്ച സഹനടി.

എന്തായാലും അവാര്‍ഡ് നിശയില്‍ ഏറെ തിളങ്ങിയ താരം ഡികാപ്രിയോ തന്നെ. ഡികാപ്രിയോയ്ക്ക് ഇത്തവണ ഓസ്‌കാര്‍ ലഭിക്കുമെന്ന പ്രതീക്ഷയും സഹപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ഓസ്‌കാറില്‍ മൂന്നുതവണയും പിഴച്ച ടൈറ്റാനിക് താരം ഇനി നാലിലെങ്കിലും കരകയറുമോ എന്ന കാത്തിരിപ്പിലാണ് ആരാധകരും.
           

SUMMARY: Leonardo DiCaprio's incredible winning streak continued at the Screen Actors Guild Awards in LA on Saturday night. The 41-year-old won best male actor in a motion picture for his role in The Revenant. It was his fifth individual nomination, but first ever win.