Follow KVARTHA on Google news Follow Us!
ad

വാഹനങ്ങളുടെ ഡാഷ്‌ബോര്‍ഡില്‍ വീഡിയോ ക്യാമറ ഘടിപ്പിക്കണം: ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍

ദുബൈ: (www.kvartha.com 31.01.2016) കാറുകളുടെ മുന്‍ ഭാഗത്തെ ഡാഷ് ബോര്‍ഡില്‍ വീഡിയോ ക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ശുപാര്‍ശയുമായി ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍.Gulf, Traffic, UAE, Technology, Dubai, Police, The Federal Traffic Council of the UAE, UAE, Dashboards, Camera.
ദുബൈ: (www.kvartha.com 31.01.2016) കാറുകളുടെ മുന്‍ ഭാഗത്തെ ഡാഷ് ബോര്‍ഡില്‍ വീഡിയോ ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ശുപാര്‍ശയുമായി ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍. റോഡുകളില്‍ നടക്കുന്ന സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനാണിത്.

ആക്‌സിഡന്റ് കേസുകളില്‍ ഈ വീഡിയോ സഹായകമാകുമെന്നും കൗണ്‍സില്‍ പറയുന്നു. ജനുവരി 28 ന്  ചേര്‍ന്ന യോഗത്തിലാണ് കൗണ്‍സില്‍ ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയത്.

വാഹനാപകടമുണ്ടാക്കാന്‍ കാരണമായ വാഹനത്തെ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. പ്രത്യേകിച്ച് വാഹനങ്ങൾ യാത്രക്കാരുടെ ദേഹത്തേയ്ക്ക് ഓടിക്കയറുന്ന സംഭവങ്ങളില്‍ ഈ വീഡിയോകള്‍ നിര്‍ണ്ണായകമാകും.

ചിലര്‍ വാഹനങ്ങള്‍ക്ക് മുന്‍പില്‍ സ്വയം എടുത്തുചാടി പിന്നീട് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരേ സ്ഥലത്തുവെച്ച് ഒരു മാസത്തിനിടയില്‍ ഒരാളുടെ ദേഹത്ത് രണ്ട് പ്രാവശ്യം കാറോടിക്കയറിയത് സംശയം ജനിപ്പിച്ചിരുന്നുവെന്നും ഡാഷ് ബോര്‍ഡില്‍ ക്യാമറ വെയ്ക്കുന്നത് ഇത്തരം കേസുകളില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ സഹായിക്കുമെന്നും ഫെഡറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫിന്‍ പറഞ്ഞു.

The Federal Traffic Council of the UAE has made a recommendation that car owners be allowed to install video cameras on the front dashboards of their vehicles, according to an ‘Emarat Al Youm’ report.


SUMMARY: The Federal Traffic Council of the UAE has made a recommendation that car owners be allowed to install video cameras on the front dashboards of their vehicles, according to an ‘Emarat Al Youm’ report.

Keywords: Gulf, Traffic, UAE, Technology, Dubai, Police, The Federal Traffic Council of the UAE, UAE, Dashboards, Camera.