Follow KVARTHA on Google news Follow Us!
ad

അവരെന്നെ കണ്ടത് തൊട്ടുകൂടായ്മയുളള സ്ത്രീയായി; ഭിന്നലിംഗക്കാരിയായ സ്‌കൂള്‍ അധ്യാപികയുടെ അനുഭവക്കുറിപ്പ്

പങ്കജ് സര്‍ക്കാര്‍ എന്ന പുരുഷനായി ജീവിക്കുമ്പോഴും അയാള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു തന്നില്‍ മുന്നിട്ടു നില്‍ക്കുന്ന സ്‌ത്രൈണത. പുരുഷന്റെ പൗരുഷത്തേക്കാള്‍ തനിക്ക് യോജിക്കുക സ്ത്രീയുടെ മൃദുത്വമാണെന്നു തിരിച്ചറിഞ്ഞതോടെ പങ്കജ് സര്‍ക്കാര്‍ സ്ത്രീയാകാന്‍ തീരുമാനിച്ചു. When Pankaj Sarkar went for a sex realignment surgery in 2014, the last thing he had imagined for himself was the untouchable tag. In a cruel twist of fate, Pankaj - who has been christened as Riya . National, Teacher, Kolkata, Lady, India.
കൊല്‍ക്കത്ത:(www.kvartha.com 31.01.2016) പങ്കജ് സര്‍ക്കാര്‍ എന്ന പുരുഷനായി ജീവിക്കുമ്പോഴും അയാള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു തന്നില്‍ മുന്നിട്ടു നില്‍ക്കുന്ന സ്‌ത്രൈണത. പുരുഷന്റെ പൗരുഷത്തേക്കാള്‍ തനിക്ക് യോജിക്കുക സ്ത്രീയുടെ മൃദുത്വമാണെന്നു തിരിച്ചറിഞ്ഞതോടെ പങ്കജ് സര്‍ക്കാര്‍ സ്ത്രീയാകാന്‍ തീരുമാനിച്ചു.

2014ല്‍ ലിംഗംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി. റിയ എന്ന പേര് സ്വീകരിച്ചു. അതുവരെ തന്നെ തൊട്ടുകൂടായ്മയോടെ കണ്ടിരുന്ന സമൂഹത്തിന്റെ കണ്ണില്‍ മാറ്റം ഉണ്ടാവുമെന്നവള്‍ കരുതി. ദം ദം പ്രഛായ ബാനി മന്ദിര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി കിട്ടിയതോടെ റിയ കൂടുതല്‍ സന്തോഷിച്ചു. സമൂഹം തന്നെ അംഗീകരിക്കുമെന്നവള്‍ കരുതി. പക്ഷേ ഭിന്നലിംഗത്തില്‍ പെട്ട അധ്യാപികയെ സ്‌കൂള്‍ മാനെജ്‌മെന്റും മറ്റു അധ്യാപകരും പുച്ഛം നിറയുന്ന കണ്ണുകളോടെയാണ് നോക്കിയത്.

ഇതൊരു ഭിന്നലിംഗത്തില്‍പ്പെട്ട അധ്യാപികയുടെ അനുഭവക്കുറിപ്പാണ്. സ്‌കൂള്‍ അധ്യാപിക എന്ന പദവിയിലെത്തിയിട്ടും സമൂഹം തന്നെ മാറ്റി നിര്‍ത്തുകയാണെന്നു പറയുന്നു ഇവര്‍. പശ്ചിമ ബംഗാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഡെവലപ്‌മെന്റ് ചെയര്‍പെഴ്‌സന്റെ അടുത്താണ് റിയ തന്റെ അനുഭവം തുറന്നുപറഞ്ഞത്.

എന്നെ ഒരു മൃഗത്തെ പോലെയാണ് സ്‌കൂളിലെ രണ്ടു അധ്യാപകര്‍ കണ്ടിരുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബോയ്‌സ് സ്‌കൂള്‍ ആണിത്. എനിക്ക് ലൈംഗികമായ പല രോഗങ്ങളും ഉണ്ടെന്നതു പോലെയായിരുന്നു അവരുടെ പെരുമാറ്റം. പലപ്പോഴും പല സന്ദര്‍ഭങ്ങളില്‍ നിന്നും അവരെന്നെ മാറ്റി നിര്‍ത്തി. ഭക്ഷണം കഴിക്കാന്‍ അവര്‍ ഊണ് മുറി ഉപയോഗിക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് സ്റ്റാഫ് റൂമില്‍ ഇരുന്നു കഴിച്ചു.

വിദ്യാഭ്യാസമുണ്ടായിട്ടും മറ്റു നിബന്ധനകളുടെ പേരില്‍ തന്നെ മാറ്റിനിര്‍ത്തുന്നതെന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. സോദ്പൂര്‍ സ്വദേശിയാണ് റിയ. റിയയുടെ പരാതിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
       
Riya Sarkar Transgender

SUMMARY: When Pankaj Sarkar went for a sex realignment surgery in 2014, the last thing he had imagined for himself was the untouchable tag. In a cruel twist of fate, Pankaj - who has been christened as Riya - claims to be living in hell. A teacher of history in Dum Dum Prachaya Bani Mandir For Boys', Riya alleged that she has been at the receiving end of what she called 'terrible alienation' from some teachers of this government sponsored school.

Keywords: National, Teacher, Kolkata, Lady, India.