Follow KVARTHA on Google news Follow Us!
ad

യുവതിയെ ഭര്‍ത്താവും 7 സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ലൈംഗീകപീഡനത്തിനിരയാക്കി

സെഹോര്‍(മദ്ധ്യപ്രദേശ്): (www.kvartha.com 30.01.2016) ഇരുപത്തിയെട്ടുകാരിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ചു. Husband, Wife, Divorce,
സെഹോര്‍ (മദ്ധ്യപ്രദേശ്): (www.kvartha.com 30.01.2016) ഇരുപത്തിയെട്ടുകാരിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ചു. ജനുവരി 25ന് യുവതി സെഹോര്‍ ജില്ല കോടതിയില്‍ പോയിരുന്നു. ഭര്‍ത്താവിനെതിരെ നല്‍കിയ വിവാഹമോചനക്കേസിന്റെ നടപടികള്‍ക്കായായിരുന്നു ഇത്.

തുടര്‍ന്ന് 26ന് യുവതി ഉജ്ജെയിനിലുള്ള തന്റെ മാതാപിതാക്കളെ കാണാനിറങ്ങി. ബസ് സ്റ്റാന്‍ഡില്‍ വെച്ച് ജീപ്പിലെത്തിയ ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ച് ജീപ്പില്‍ കയറ്റി. ഈ സമയം ജീപ്പില്‍ ഏഴോളം സുഹൃത്തുക്കളുണ്ടായിരുന്നു.

യുവതിയെ ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവര്‍ കൂട്ടലൈംഗീകപീഡനത്തിനിരയാക്കി.

അബോധാവസ്ഥയിലായ യുവതി മരിച്ചുവെന്ന് കരുതി യുവതിയെ റോഡരികില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. എന്നാല്‍ അല്പസമയം കഴിഞ്ഞ് ബോധം വീണ യുവതിയുടെ കരച്ചില്‍ കേട്ട് അയല്‍ വാസികള്‍ ഓടിയെത്തി. ഇവരാണ് പോലീസില്‍ വിവരം നല്‍കിയത്.

യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Husband, Wife, Divorce,

SUMMARY: Sehore (Madhya Pradesh): Central Kotwali Police reported that a 28-year-old woman was gang-abused by husband and his seven friends.

Keywords: Husband, Wife, Divorce,