Follow KVARTHA on Google news Follow Us!
ad

യാത്രകള്‍ സര്‍വ്വത്ര; പിറകെ പ്ലാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞുകൂടുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ യാത്രകള്‍ കടന്നുപോയി. കാസര്‍കോട്ടുനിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രകള്‍ പരി Flex boards dump after Yathra, Kerala, Politics, Congress, BJP, CPM, CPI(M), Muslim-League.
കണ്ണൂര്‍: (www.kvartha.com 31.01.2016) നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ യാത്രകള്‍ കടന്നുപോയി. കാസര്‍കോട്ടുനിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രകള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ഭീഷണികളെക്കുറിച്ച് ആരും ബോധവാന്‍മാരല്ല. ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് യാത്ര കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം കുമിഞ്ഞുകൂടുന്നത്. ചുരുങ്ങിയ സമയത്തെ പ്രചരണാവശ്യാര്‍ത്ഥമാണ് ഫഌക്‌സ് ബോര്‍ഡുകളും പ്ലാസ്റ്റിക് തോരണങ്ങളും ഉപയോഗിക്കുന്നത്. ഒരു ജില്ലയിലെ യാത്രയുടെ പ്രചരണത്തിന് ഏതാണ്ട് ഒരാഴ്ച മുമ്പാണ് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. കര്‍ശനമായ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് നഗരകേന്ദ്രങ്ങളില്‍ യാത്ര കടന്നുപോകുന്ന ദിവസം തന്നെ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സാധാരണ വാണിജ്യ സ്ഥാപനങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ക്കും ഹോഡിംഗുകള്‍ക്കും വര്‍ഷങ്ങളുടെ ആയുസുണ്ട്. മുന്‍കാലങ്ങളില്‍ ഫഌക്‌സിന് പകരമുണ്ടായിരുന്ന തുണി ബാനറുകള്‍ ഒരിക്കല്‍ ഉപയോഗിച്ചതിന് ശേഷം വെള്ളപൂശി വീണ്ടും എഴുതി ഉപയോഗിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.

എല്ലാ യാത്രകളും കാസര്‍കോട് നിന്നാണ് തുടക്കം കുറിച്ചത്. കാസര്‍കോടിനും തിരുവനന്തപുരത്തിനുമിടയിലുള്ള സ്വീകരണകേന്ദ്രങ്ങളിലെല്ലാം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞിട്ടുണ്ട്. യാത്ര കടന്നു പോയ ശേഷം നീക്കം ചെയ്ത ഫഌക്‌സ് ബോര്‍ഡുകള്‍ അലക്ഷ്യമായി എവിടെയെങ്കിലും നിക്ഷേപിക്കുകയും ചെയ്യുന്നു. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം കുടിക്കാന്‍ നല്‍കുന്ന പാനീയങ്ങളുടെയും വെള്ളത്തിന്റെയും ബോട്ടിലുകളും പ്ലാസ്റ്റിക് കപ്പുകളും പ്ലേറ്റുകളും ഫഌക്‌സ് പോലെ തന്നെ പ്രധാനഭീഷണിയാണ്.

വി എം സുധീരന്റെ ജനരക്ഷായാത്ര, പിണറായി വിജയന്റെ നവകേരളമാര്‍ച്ച്, പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്ര, കുമ്മനം രാജശേഖരന്റെ വിമോചന യാത്ര, വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര, കാനം രാജേന്ദ്രന്റെ ജനകീയയാത്ര, ഉഴവൂര്‍ വിജയന്റെ ഉണര്‍ത്തുയാത്ര, ഐ എന്‍ എല്ലിന്റെ ജനജാഗ്രതാ യാത്ര ഇങ്ങനെ പല പേരുകളിലുള്ള യാത്രകളെല്ലാം നാടിന് സംഭാവന ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് കണക്കില്ല. വിവിധ സര്‍ക്കാര്‍ എന്‍ജിഒ പദ്ധതികള്‍ക്കും രാഷ്ട്രീയ- രാഷ്ട്രീയേതര കക്ഷികളുടെ സമ്മേളനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പുറമെയാണിത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ കടുത്ത നിലപാടെടുക്കുകയും പരിസ്ഥിതിക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്യുന്ന മുസ്ലിം ലീഗ് പോലും കുഞ്ഞാലിക്കുട്ടിയുടെ യാത്രയെ ഫ്‌ളക്‌സ് കൊണ്ട് നിറച്ചത് ചര്‍ച്ചാവിഷയമാണ്. സിപിഎം പ്രചരണങ്ങളില്‍ പൊതുവെ പ്ലാസ്റ്റിക് വര്‍ജ്യമായിരുന്നുവെങ്കിലും പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചില്‍ വ്യാപകതോതില്‍ ഫഌക്്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. അതേ സമയം വി എം സുധീരന്‍ നടത്തിയ യാത്രയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗിക്കുന്നതിനെ വിലക്കിയിരുന്നു. ജനജീവിതത്തിനും പരിസ്ഥിതിക്കും ഏറെ ഭീഷണിയായ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം യാത്രകളുടെയും പ്രചരണങ്ങളുടെയും കാര്യത്തില്‍ പരിസ്ഥിതി സംഘടനകളും മൗനത്തിലാണ്. മുറവിളികള്‍ക്കൊടുവില്‍ നേരത്തെ ഫഌക്‌സ് ബോര്‍ഡുകള്‍ നിരോധിച്ചിരുന്നുവെങ്കിലും പിന്നീട് എടുത്തുകളയുകയായിരുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നശിക്കാതെ മണ്ണിനടിയില്‍ നിലനില്‍ക്കുന്നത് മൂലവും അശ്രദ്ധയോടെ കത്തിക്കുന്നത് മൂലവും ഉണ്ടാകുന്ന സാമൂഹ്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന സത്യം പലരും വിസ്മരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും മത-സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും അവരവരുടെ പ്രചരണ ആവശ്യങ്ങള്‍ക്ക് പ്ലാസ്റ്റിക് അടങ്ങുന്ന വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന ഉറച്ച തീരുമാനം എടുക്കുന്നത് വരെ ഈ അവസ്ഥ തുടരും.

Flex boards dump after Yathra, Kerala, Politics, Congress, BJP, CPM, CPI(M), Muslim-League.


Keywords: Flex boards dump after Yathra, Kerala, Politics, Congress, BJP, CPM, CPI(M), Muslim-League.