Follow KVARTHA on Google news Follow Us!
ad

ഗാന്ധിയെ വധിച്ചത് ഭ്രാന്തനായ വ്യക്തി: ഉമാ ഭാരതി

ന്യൂഡല്‍ഹി: (www.kvartha.com 30.01.2016) ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ഉന്മാദാവസ്ഥയിലുള്ള വ്യക്തിയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. National, Uma Bharathi, Politics, Mahatma Gandhi, India, Union minister, ,Nathuram Godse,
ന്യൂഡല്‍ഹി: (www.kvartha.com 30.01.2016) ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ഉന്മാദാവസ്ഥയിലുള്ള വ്യക്തിയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. രാഷ്ട്രപിതാവായ ഗാന്ധിയുടെ ആശയങ്ങള്‍ അനശ്വരമാണെന്നും അവര്‍ പറഞ്ഞു.

ഗാന്ധിയുടെ ചരമ വാര്‍ഷീകത്തില്‍ ഗംഗയെ ശുദ്ധീകരിക്കാന്‍ ഗ്രാമ പഞ്ചായത്തുകളുടെ പങ്കാളിത്തവും കേന്ദ്രമന്ത്രി തേടി. ഗ്രാമവാസികളുടെ സഹായത്തിനായി പദയാത്ര നടത്താനും പദ്ധതിയുണ്ട്- ഭാരതി പറഞ്ഞു.

Union minister, Uma Bharti, ,Nathuram Godse, Mahatma Gandhi,
ഇന്ന് മഹാത്മ ഗാന്ധിയുടെ ചരമ വാര്‍ഷീകമായിരുന്നു. ഈ ദിനത്തിലാണ് ഒരു ഭ്രാന്തനായ വ്യക്തി ഗാന്ധിയുടെ ജീവിതം അവസാനിപ്പിച്ചത്. ഗാന്ധിജി ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ അനശ്വരമാണ്. ഭാരതി പറഞ്ഞു.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നാണ് ഗാന്ധിജി പറഞ്ഞിരുന്നത്. ഗംഗയെ ശുദ്ധീകരിക്കാന്‍ ഗ്രാമ മേധാവികളുടെ പങ്കാളിത്തം തേടാന്‍ ഇതൊരു നല്ല ദിനമാണ് ഭാരതി കൂട്ടിച്ചേര്‍ത്തു.

SUMMARY: Union minister Uma Bharti today described Nathuram Godse, who assassinated Mahatma Gandhi, as a “sarfira” (crazy person) and said the ideology of the father of the nation is immortal.

Keywords: National, Uma Bharathi, Politics, Mahatma Gandhi, India, Union minister, ,Nathuram Godse,