Follow KVARTHA on Google news Follow Us!
ad

അബൂദാബി അല്‍ ഐന്‍ റോഡില്‍ 69 കാറുകള്‍ കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ ദൃശ്യങ്ങള്‍

അബൂദാബി അല്‍ ഐന്‍ റോഡിലുണ്ടായ വാഹനാപകടങ്ങളില്‍ 17 പേര്‍ക്ക് പരിക്ക്. 69 കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടങ്ങളുണ്ടായത്. അപകടത്തെ കുറിച്ച് അബൂദാബി പോലീസാണ് ട്വീറ്റ് ചെയ്തത്. ശനിയാഴ്ച A huge 69 vehicle pile up on Abu Dhabi-Al Ain road has injured 17 people.
അബൂദാബി: (www.kvartha.com 16.0.2016) അബൂദാബി അല്‍ ഐന്‍ റോഡിലുണ്ടായ വാഹനാപകടങ്ങളില്‍ 17 പേര്‍ക്ക് പരിക്ക്. 69 കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടങ്ങളുണ്ടായത്. അപകടത്തെ കുറിച്ച് അബൂദാബി പോലീസാണ് ട്വീറ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് വരിവരിയായി കിടക്കുന്നത് കാണാം.

ഒരു ദൃക്‌സാക്ഷി വാഹനാപകത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ശൈത്യകാലം ആരംഭിച്ചതോടെ യുഎയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.

മൂടല്‍ മഞ്ഞില്‍ കാഴ്ച അവ്യക്തമായതിനാലാണ് അപകടമുണ്ടായതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

Note: സാങ്കേതിക കാരണങ്ങളാൽ ഈ വാർത്തയ്ക്കൊപ്പം ചേർത്തിരുന്ന വീഡിയൊ നീക്കം ചെയ്തു.



SUMMARY: A huge 69 vehicle pile up on Abu Dhabi-Al Ain road has injured 17 people.

Keywords: UAE, Abu Dhabi, Pile Up,