Follow KVARTHA on Google news Follow Us!
ad

സാക്കിര്‍ നായിക്കിന് പ്രവേശനം നിഷേധിച്ച മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ ഫേസ്ബുക്കില്‍ പ്രസ്താവന അപ്ലോഡ് ചെയ്ത യുവാവിനെതിരെ കേസ്‌

മംഗലാപുരം: (www.kvartha.com 31.12.2015) മംഗലാപുരം സിറ്റി പോലീസ് കമ്മീഷണര്‍ എസ് മുരുഗനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പ്രസ്താവന അപ്ലോഡ് ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു.Karnataka, Facebook, Booked, Police commissioner, Dr Zakir Naik,
മംഗളൂരു :    (www.kvartha.com 31.12.2015) മംഗളൂരു  സിറ്റി പോലീസ് കമ്മീഷണര്‍ എസ് മുരുഗനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പ്രസ്താവന അപ്ലോഡ് ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇസ്ലാമീക പണ്ഡിതന്‍ സാക്കിര്‍  നായിക്കിന് ദക്ഷിണ കന്നഡയില്‍ പ്രവേശനം നിഷേധിച്ച പോലീസ് നടപടിക്കെതിരെയായിരുന്നു പ്രസ്താവന.

കേസെടുത്തതിനെ തുടര്‍ന്ന് അക്ബര്‍ കുദ്രോളി എന്ന യുവാവ് ഒളിവിലാണ്. പോലീസ് കമ്മീഷണറുടെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകളും രംഗത്തെത്തിയിരുന്നു. പോലീസ് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവിന്റെ ഒരു കോപ്പി ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ദക്ഷിണ കന്നഡയില്‍ വിഎച്ച്പി നേതാവ് പ്രമോദ് മുത്താലിക്കിനും പോലീസ് പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്. സാക്കിര്‍  നായിക്കും മുത്താലിക്കും സംഘര്‍ഷഭരിതമായ സാഹചര്യത്തെ വീണ്ടും വഷളാക്കുമെന്ന വിശദീകരണമാണ് ഇതിന് പോലീസ് നല്‍കുന്നത്.

SUMMARY: The Karnataka police have lodged a case against a youth for posting a derogatory statement against Mangaluru City Police Commissioner S Murugan on his Facebook account.

Keywords: Karnataka, Facebook, Booked, Police commissioner, Dr Zakir Naik,