Follow KVARTHA on Google news Follow Us!
ad

നിങ്ങളുടെ ബോര്‍ഡിംഗ് പാസിന്റെ ചിത്രം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യരുതെന്ന് പറയാന്‍ കാരണമിതാണ്

ബോര്‍ഡിംഗ് പാസിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യരുതെന്ന് എഴുത്തുകാരനും സൈബര്‍ െ്രെകം അന്വേഷണാത്മക വിദഗ്ദ്ധനുമായ ബ്രെയ്ന്‍ ക്രെബ്‌Facebook, Boarding pass, Social Media,
ന്യൂയോര്‍ക്ക്: (www.kvartha.com 30.12.2015) ബോര്‍ഡിംഗ് പാസിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യരുതെന്ന് എഴുത്തുകാരനും സൈബര്‍ െ്രെകം അന്വേഷണാത്മക വിദഗ്ദ്ധനുമായ ബ്രെയ്ന്‍ ക്രെബ്‌സ്. ബോര്‍ഡിംഗ് പാസിന്റെ ബാര്‍ കോഡില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവരങ്ങള്‍ യാത്രക്കാരന്റേയും എയര്‍ ലൈനിന്റേയും സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും ഇദ്ദെഹം മുന്നറിയിപ്പ് നല്‍കുന്നു.

ലുഫ്താന്‍സ ഫ്‌ലൈറ്റിന്റെ ബോര്‍ഡിംഗ് പാസിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സേര്‍ച്ച് ചെയ്ത ബ്രെയ്‌ന് ഒരു വെബ്‌സൈറ്റില്‍ നിന്നും യാത്രയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭിച്ചു. യാത്രക്കാരന്റെ പേര്, അടുത്തിടെ നടത്തിയ ആകാശ യാത്രയുടെ ഫ്‌ലയര്‍ നമ്പര്‍, മറ്റ് വ്യക്തിപരമായ വിവരങ്ങള്‍ എന്നിവയും ഈ വെബ്‌സൈറ്റിലുണ്ടായിരുന്നു.

ഇത്തരം വിവരങ്ങള്‍ പലര്‍ക്കും ദുരുപയോഗം ചെയ്യാനാകുമെന്നും അതിനാല്‍ ബോര്‍ഡിംഗ് പാസുകള്‍ അവ്യക്തമായി മാത്രമേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാകൂവെന്നും ബ്രെയ്ന്‍ പറയുന്നു.

Facebook, Boarding pass, Social Media,

KVARTHA

SUMMARY: sting a picture of a boarding pass to Facebook can seem smug, especially when no one else is going on holiday - but it could come back to bite you in a completely different way.

Keywords: Facebook, Boarding pass, Social Media,