Follow KVARTHA on Google news Follow Us!
ad

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിഴിഞ്ഞം തുറമുഖ പദ്ധതി യാതാര്‍ത്ഥ്യമാകുമ്പോള്‍ അതിന് പിന്നില്‍ Chief Minister, Cabinet, A.K Antony, V.S Achuthanandan, Kerala,
തിരുവനന്തപുരം: (www.kvartha.com 01.12.2015) വിഴിഞ്ഞം തുറമുഖ പദ്ധതി യാതാര്‍ത്ഥ്യമാകുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരോട് നന്ദി അറിയിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പേജിലൂടെ. ഇത് യാഥാര്‍ത്ഥ്യമാകാന്‍ ശ്രമിച്ച പലരും ഇന്ന് ജീവിച്ചിരിപ്പില്ല. മുന്‍ മുഖ്യമന്ത്രി ശ്രീ കെ. കരുണാകരനും ശ്രീ എം. വി. രാഘവനും അവരില്‍ പ്രധാനികളാണ്.

പിന്നീട് വന്ന ശ്രീ. എ. കെ. ആന്റണി മന്ത്രിസഭ ഈ കാര്യത്തില്‍ കേന്ദ്ര അനുമതി വാങ്ങി പദ്ധതി യാതാര്‍ത്ഥ്യമാക്കുന്നതില്‍ വളരെയേറെ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അധികാരത്തില്‍ വന്ന ശ്രീ. അച്യുതാനന്ദന്‍ മന്ത്രിസഭ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊരിടത്തും എത്തിയില്ല.


2011ല്‍ വീണ്ടും യുഡിഎഫ് ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം വിഴിഞ്ഞം യാതാര്‍ത്ഥ്യമാക്കാന്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത കടുത്ത നിലപാടുകളുമായി മുന്നോട്ടു പോയി. വിഴിഞ്ഞം കേരളത്തില്‍ അല്ലായിരുന്നു എങ്കില്‍ 25 വര്‍ഷം മുന്‍പ് തന്നെ പദ്ധതി യാതാര്‍ത്ഥ്യമാകുമായിരുന്നു എന്ന ഉറച്ച വിശ്വാസത്തിലാണ് ഇനിയും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കാലതാമസം പാടില്ല എന്ന തീരുമാനത്തിലെത്തിയത്.


2004ലും 2011ലും മുഖ്യമന്ത്രിയായ ഞാന്‍ വിഴിഞ്ഞം യാതാര്‍ത്ഥ്യമാക്കാന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് യു. പി. എ ഗവണ്മെന്റിനോടും ഡോ. മന്‍മോഹന്‍ സിംഗിനോടുമാണ്. വിഴിഞ്ഞത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും പച്ചക്കൊടി കാട്ടി കേരളത്തിന്റെ സ്വപ്ന പദ്ധതി യാതാര്‍ത്ഥ്യമാക്കുന്നതില്‍ യു. പി. എ ഗവണ്മെന്റ് എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നു.

കേന്ദ്രത്തില്‍ അധികാരമാറ്റം ഉണ്ടായെങ്കിലും പുതിയ ഗവണ്മെന്റും ഷിപ്പിങ്ങ് മന്ത്രി ശ്രീ നിതിന്‍ ഗഡ്ക്കരിയും കേരളത്തിന്റെ ഈ പദ്ധതിയുടെ നേരെ മുഖം തിരിച്ചില്ല. അവരും കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു.


വിഴിഞ്ഞം യാതാര്‍ത്ഥ്യമാകുമ്പോള്‍ എന്റെ രണ്ടു സഹപ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നു. ധനകാര്യമന്ത്രിയായിരുന്ന ശ്രീ കെ. എം. മാണിയും തുറമുഖത്തിന്റെ ചുമതല കൂടി വഹിക്കുന്ന ശ്രീ കെ. ബാബുവും. വിഴിഞ്ഞം പദ്ധതി സുഗമമാക്കാന്‍, യാതാര്‍ത്ഥ്യമാക്കാന്‍ ഓരോ ദിവസത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് വിഴിഞ്ഞം ടീമിന് നേതൃത്വം നല്കിയ മന്ത്രിയാണ് ശ്രീ കെ ബാബു. വിഴിഞ്ഞം പദ്ധതിയുടെ മോഡല്‍ എന്താകണം എന്നതിനെ കുറിച്ച് പലപ്പോഴും ആഴത്തിലുള്ള പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. എല്ലായ്‌പോഴും ഏതു മോഡല്‍ ആയാലും സാമ്പത്തിക ബാധ്യത വിഴിഞ്ഞത്തിനു തടസ്സമാവില്ല എന്ന ധനകാര്യ മന്ത്രി ശ്രീ. കെ എം മാണിയുടെ നിലപാട് വലിയ ആശ്വാസവും സഹായവും ആയി.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ അര്‍പ്പണ ബോധത്തോടെയുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു. വിഴിഞ്ഞത്തെ ജനങ്ങളോടുള്ള നന്ദി വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റില്ല. സ്ഥലം നല്‍കിയും, തങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ മാറ്റി വെച്ചും എല്ലാവരും സഹകരിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം യാതാര്‍ത്ഥ്യമാകുമ്പോള്‍ അതുകൊണ്ട് ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്ന് ഞാന്‍ കൊടുത്തിരിക്കുന്ന ഉറപ്പ് പൂര്‍ണ്ണമായും പാലിക്കും. നാടിന്റെ വികസന കുതിപ്പിന് എന്നും ഉതകുന്ന വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ളവരെ സംരക്ഷിക്കുന്ന നിലപാട് എന്നും സ്വീകരിക്കും. നന്ദി, എല്ലാവര്‍ക്കും നന്ദി.
കത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു

Chief Minister, Cabinet, A.K Antony, V.S Achuthanandan, Kerala.


Also Read:
മുന്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി ഹാജി മുനമ്പത്ത് നിര്യാതനായി

Keywords:  Chief Minister, Cabinet, A.K Antony, V.S Achuthanandan, Kerala.