കറാച്ചി: (www.kvartha.com 31.12.2015) പാകിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യന്‍ പ്രധാനമന്ത്രി തെരക്കുകള്‍ക്കിടയിലും ലാഹോര്‍ സന്ദര്‍ശിക്കുകയും കുറച്ചു മണിക്കൂറുകള്‍ ഞങ്ങള്‍ക്കു വേണ്ടി നീക്കിവെക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതകള്‍ മാറ്റിവച്ച സമയമായിരുന്നു അത്. ഇത് പല
പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമായിരിക്കുമെന്നും ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ മുടങ്ങിപ്പോയ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമെന്ന് ഇരു രാജ്യങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
ക്രിസ്മസ് ദിനത്തിലാണ് മോഡി പാകിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. നവാസ് ഷെരീഫിന്റെ ജന്മദിനവും കൊച്ചുമകളുടെ വിവാഹവും അന്നായിരുന്നു. മോഡി ഷെരീഫിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയെല്ലാം കണ്ടിരുന്നു.
Also Read:
മംഗളൂരുവില്‍ 16 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; സുഹൃത്തടക്കം 5 പേര് അറസ്റ്റില്‍
Keywords: Nawaz Sharif thanks PM Modi for Lahore visit, says 'high time India, Pakistan set aside their hostilities', Karachi, Lahore, Family, Marriage, Birthday Celebration, World.