Follow KVARTHA on Google news Follow Us!
ad
Posts

ഇന്ത്യയുടെ ആദ്യ വോട്ടര്‍ ഇതാ ഇവിടെയുണ്ട്

ആറര പതിറ്റാണ്ട് മുന്‍പ് ആദ്യമായി വോട്ട് ചെയ്യാനെത്തുന്നതിന്റെ കൗതുകം കണ്ണിലും മനസിലും നിറച്ചാണ് ശ്യം ശരണ്‍ നേഗി പോളിങ് ബൂത്തിലെത്തിയത്. For six-and-a-half decades, retired school teacher Shyam Saran Negi, 98, has voted in every single election in Himachal Pradesh, whether Lok Sabha or panchayat.
(www.kvartha.com 31.12.2015) ആറര പതിറ്റാണ്ട് മുന്‍പ് ആദ്യമായി വോട്ട് ചെയ്യാനെത്തുന്നതിന്റെ കൗതുകം കണ്ണിലും മനസിലും നിറച്ചാണ് ശ്യം ശരണ്‍ നേഗി പോളിങ് ബൂത്തിലെത്തിയത്. എന്നാല്‍ ഇന്നാ കണ്ണുകളില്‍ ആദ്യ സമ്മതിദാനാവകാശത്തിന്റെ വിഹ്വലതകളൊന്നുമില്ല.

98 വയസിലും നേഗി തന്റെ അടുത്ത സമ്മതിദാനം വിനിയോഗിക്കാനുളള തയാറെടുപ്പിലാണ്. നിയമസഭ തെരഞ്ഞെടുപ്പായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും നേഗി മുന്‍നിരയില്‍ തന്നെയുണ്ടാവും. അധ്യാപകനായി വിരമിച്ച നേഗി ഇന്ത്യയുടെ ആദ്യ വോട്ടറായാണ് അറിയപ്പെടുന്നത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നേഗിയെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അംബാസഡറായി ഗൂഗിള്‍ തെരഞ്ഞെടുത്തിരുന്നു. 1951ലെ തെരഞ്ഞെടുപ്പ് കാലത്ത് മഞ്ഞു പെയ്യുന്ന പ്രഭാതത്തെ വകവയ്ക്കാതെ സമീപത്തെ പോളിങ് ബൂത്തിലേക്ക് പോകുന്ന നേഗിയുടെ വീഡിയോയും ഗൂഗിള്‍ പങ്കുവച്ചിരുന്നു. തെരഞ്ഞെടുപ്പ് ഏതായാലും പ്രായത്തിന്റെ അവശതകള്‍ മറന്നു നേഗി മുന്‍നിരയില്‍ തന്നെ വോട്ട് ചെയ്യാനെത്തും.

അല്പമൊന്നു നടക്കുമ്പോഴേക്കും കാലുകള്‍ക്ക് വേദനയായതിനാല്‍ മുത്തശ്ശന്റെ യാത്രകള്‍ പരിമിതമാണെന്നു പറയുന്നു അദ്ദേഹത്തിന്റെ ചെറുമകളായ സുര്‍മ ദേവി. അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോള്‍ അത്ര സുഖകരമല്ല. ജനുവരി ഒന്നിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേഗിക്ക് വോട്ട് ചെയ്യാനാവുമെന്നാണ് കരുതുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിക്കണമെന്നു മാത്രമെന്നും സുര്‍മ പറയുന്നു.
       
Shyam Saran NegiHimachal pradesh

SUMMARY: For six-and-a-half decades, retired school teacher Shyam Saran Negi, 98, has voted in every single election in Himachal Pradesh, whether Lok Sabha or panchayat.

Feted by Google during the 2014 Lok Sabha elections, he voted at the nearest polling booth, making him the ambassador of democracy in the country.