Follow KVARTHA on Google news Follow Us!
ad

യുഎഇ ദേശീയ ദിന ഓഫറുമായി സ്‌പൈസ് ജെറ്റ്; മുംബൈയ്ക്കും കൊച്ചിക്കും കോഴിക്കോടിനും 244 ദിര്‍ഹത്തിന് പറക്കാം

ദുബൈ: (www.kvartha.com 30.11.2015) യുഎഇ ദേശീയ ദിനം പ്രമാണിച്ച് യുഎഇ എയര്‍ ലൈനുകള്‍ വന്‍ ഓഫറുകളായിരുന്നു മുന്നോട്ടുവെച്ചത്UAE, National Day, Spicejet,
ദുബൈ: (www.kvartha.com 30.11.2015) യുഎഇ ദേശീയ ദിനം പ്രമാണിച്ച് യുഎഇ എയര്‍ ലൈനുകള്‍ വന്‍ ഓഫറുകളായിരുന്നു മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ ബജറ്റ് കരിയറായ സ്‌പൈസ് ജെറ്റും ഇതിനൊപ്പം ചേരുകയാണ്. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് വണ്‍ വേ ഫെയറുകള്‍ പ്രഖ്യാപിച്ചാണ് സ്‌പൈസ് ജെറ്റ് യുഎഇ ദേശീയ ദിനത്തിന്റെ ആഹ്ലാദം പങ്കുവെച്ചത്.

ദുബൈയില്‍ നിന്നും മുംബൈ, കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങളിലേയ്ക്ക് പറക്കാന്‍ 244 ദിര്‍ഹമാണ് സ്‌പൈസ് ജെറ്റ് ഈടാക്കുന്നത്. ദുബൈയില്‍ നിന്നും ഡല്‍ഹി, അഹമ്മദാബാദ്, അമൃത്സര്‍, മധുര, പൂന എന്നിവിടങ്ങളിലെയ്ക്ക് 344 ദിര്‍ഹവും.

2015 നവംബര്‍ 29 മുതല്‍ 2015 ഡിസംബര്‍ 3 അര്‍ദ്ധരാത്രി വരെയാണ് ഓഫറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. 2016 ഫെബ്രുവരി ഒന്നുമുതല്‍ ഒക്ടോബര്‍ 29 വരെയാണീ ഓഫറില്‍ പറക്കാനാവുക.

After UAE national carriers announced discounted fares to celebrate the 44th National Day, India’s budget carrier, SpiceJet, has joined the bandwagon, offering cheaper one-way fares to non-resident Indians.


SUMMARY:
After UAE national carriers announced discounted fares to celebrate the 44th National Day, India’s budget carrier, SpiceJet, has joined the bandwagon, offering cheaper one-way fares to non-resident Indians.

Keywords: UAE, National Day, Spicejet,