Follow KVARTHA on Google news Follow Us!
ad

സലൂണില്‍ നിന്നും 18,000 ദിര്‍ഹവുമായി കടന്ന രണ്ട് യുവതികള്‍ക്കായി അന്വേഷണം

ഷാര്‍ജ: (www.kvartha.com 30.11.2015) അല്‍ നഹ്ദയിലെ ലേഡീസ് സലൂണില്‍ നിന്നും 18,000 ദിര്‍ഹവുമായി കടന്ന യുവതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. UAE, Sharjah, Robbery,
ഷാര്‍ജ: (www.kvartha.com 30.11.2015) അല്‍ നഹ്ദയിലെ ലേഡീസ് സലൂണില്‍ നിന്നും 18,000 ദിര്‍ഹവുമായി കടന്ന യുവതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടറെന്ന വ്യാജേനയാണ് ഇരുവരും സലൂണിലെത്തിയത്. ഇവര്‍ അറബ് പൗരകളാണെന്ന് സലൂണ്‍ ഉടമ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതില്‍ ഒരാള്‍ ഹിജാബ് ധരിച്ചിരുന്നു.

സലൂണില്‍ 40 മിനിട്ടോളം ഇരുവരും പരിശോധന നടത്തി. സലൂണിലെ കുളിമുറിയില്‍ രഹസ്യ ക്യാമറയുണ്ടോയെന്നും പരിശോധിച്ചു. ഇതിനിടയിലാണ് ഒരു ഫിലിപ്പീന യുവതി സലുണിലേയ്ക്കുള്ള സാധനങ്ങളുമായി എത്തിയത്. ഉടമ സാധനങ്ങള്‍ വാങ്ങി വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ച ബാഗില്‍ നിന്നും പണമെടുത്ത് കൊടുത്തു.

ഇതിനിടെ യുവതികളില്‍ ഒരാള്‍ മാനിക്യുര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. മാനിക്യൂറിനിടയില്‍ രണ്ടാമത്തെ യുവതി വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ച ബാഗുമായി കടന്നുകളയുകയായിരുന്നു. എന്നാല്‍ ഇത് ഉടമ ശ്രദ്ധിച്ചിരുന്നില്ല. മാനിക്യൂറിന് ശേഷം യുവതി സലൂണ്‍ വിട്ടതോടെയാണ് തട്ടിപ്പ് നടന്ന കാര്യം ഉടമ അറിയുന്നത്. ഉടനെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Sharjah: Police have launched a manhunt after two women entered a lady saloon in Al Nahda area and stole Dh18,000, police said on Sunday.


SUMMARY: Sharjah: Police have launched a manhunt after two women entered a lady saloon in Al Nahda area and stole Dh18,000, police said on Sunday.

Keywords: UAE, Sharjah, Robbery,