Follow KVARTHA on Google news Follow Us!
ad

800 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച ഹിന്ദു പ്രധാനമന്ത്രിയാണ് മോഡി; രാജ്‌നാഥ് സിങിന്റെ പ്രസ്താവനയ്‌ക്കെതിരെ സി പി എം എം പി:ലോക്‌സഭയില്‍ ബഹളം

800 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച ശക്തനായ ഹിന്ദു പ്രധാനമന്ത്രിയാണ് മോഡി എന്ന് New Delhi, Lok Sabha, Allegation, Case, Magazine, National,
ഡെല്‍ഹി: (www.kvartha.com 30.11.2015) 800 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച ശക്തനായ ഹിന്ദു പ്രധാനമന്ത്രിയാണ് മോഡി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതായി സി പി എം എം പി മുഹമ്മദ് സലിം. സലിമിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷം ബഹളം വെക്കുകയും ലോക്‌സഭ സ്തംഭിക്കുകയും ചെയ്തു. ആര്‍.എസ്.എസ് യോഗത്തിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം പറഞ്ഞതെന്നും മുഹമ്മദ് സലീം വ്യക്തമാക്കി. ഔട്ട്‌ലുക്ക് മാഗസിന്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു സലീമിന്റെ ആരോപണം.

അതേസമയം സി.പി.എം എം.പി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും ഏറെ വേദനയുണ്ടാക്കിയ ആരോപണമാണിതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. താന്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കുപോലും അറിയാം. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വേദനയുണ്ടാക്കുന്ന ആരോപണം ഉയരുന്നത്. മുഹമ്മദ് സലിം പറഞ്ഞ ആരോപണം ശരിയാണെങ്കില്‍ ഒരു ആഭ്യന്തര മന്ത്രിക്കും ആ പദത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

സലീം പറഞ്ഞതിന് തെളിവുണ്ടെങ്കില്‍ ഹാജരക്കണമെന്നും അല്ലെങ്കില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. മാത്രമല്ല എവിടെ വച്ചാണ് താന്‍ പ്രസ്താവന നടത്തിയതെന്നും വ്യക്തമാക്കണം. തെളിവ് ഹാജരാക്കാത്ത പക്ഷം പ്രസ്താവന തിരുത്തി മാപ്പു പറയണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സലിം പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും പറഞ്ഞു.

എന്നാല്‍, ഒരു മാസികയില്‍ വന്ന പരാമര്‍ശങ്ങള്‍ ഉദ്ധരിക്കു മാത്രമാണ് താന്‍ ചെയ്തതെന്നും പറഞ്ഞത് തെറ്റാണെങ്കില്‍ മാസികയുടെ പ്രസാധകര്‍ക്കെതിരെ രാജ്‌നാഥ് സിങ്ങിന് കേസ് നല്‍കാമെന്നുമായിരുന്നു മുഹമ്മദ് സലിം എംപിയുടെ മറുപടി.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരുന്നതായുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ചര്‍ച്ച ആരംഭിച്ചത് സലിമാണ് .

'Never said Modi was first Hindu leader in 800 years,' Rajnath Singh tells CPM, New Delhi, Lok Sabha, Allegation, Case, Magazine, National.


Also Read:
മുളിയാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യം
Keywords: 'Never said Modi was first Hindu leader in 800 years,' Rajnath Singh tells CPM, New Delhi, Lok Sabha, Allegation, Case, Magazine, National.