Follow KVARTHA on Google news Follow Us!
ad

വര്‍ഷത്തില്‍ പല ജന്മദിനമാഘോഷിക്കുന്ന ഗൂഗിള്‍

ഗൂഗിളിന്റെ ഔദ്യോഗിക ജന്മദിനം ഇന്നലെയായിരുന്നു. എന്നാല്‍ രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ഗൂഗിളിന് വര്‍ഷത്തില്‍ ഒന്നല്ല പല ജന്മദിനങ്ങളുണ്ട്. മുന്‍പ് ഇതെല്ലാം ആഘോഷിച്ചിട്ടും ഉണ്ട്. ഇത്തവണ 1998ലെ ഗൂഗിള്‍ ഡൂഡിലിനെ ഓര്‍മിച്ചാണ് ഗൂഗിള്‍ പിറന്നാള്‍ ഡൂഡില്‍ ഒരുക്കിയത്. After celebrating its birthday on four different dates through the years, Google has finally accepted 27th September as its official day of birth.
(www.kvartha.com 30.09.20150) ഗൂഗിളിന്റെ ഔദ്യോഗിക ജന്മദിനം കഴിഞ്ഞദിവസമായിരുന്നു. എന്നാല്‍ രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ഗൂഗിളിന് വര്‍ഷത്തില്‍ ഒന്നല്ല പല ജന്മദിനങ്ങളുണ്ട്. മുന്‍പ് ഇതെല്ലാം ആഘോഷിച്ചിട്ടും ഉണ്ട്. ഇത്തവണ 1998ലെ ഗൂഗിള്‍ ഡൂഡിലിനെ ഓര്‍മിച്ചാണ് ഗൂഗിള്‍ പിറന്നാള്‍ ഡൂഡില്‍ ഒരുക്കിയത്.

2006 മുതലാണ് ഔദ്യോഗികമായി തങ്ങളുടെ ജന്മദിനം സെപ്തംബര്‍ 27 ആണെന്ന് ഗൂഗിള്‍ ഉറപ്പിച്ചത്. എന്നാല്‍ 2005ല്‍ ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചത് സെപ്തംബര്‍ 26ന് ആയിരുന്നു. 2004ല്‍ ജന്മദിനം സെപ്തംബര്‍ ഏഴിന് ആയിരുന്നു. 2003ല്‍ ജന്മദിനാഘോഷം സെപ്തംബര്‍ എട്ടിന് നായിരുന്നു. എന്നാല്‍ ശരിക്കും ഗൂഗിളിന്റെ കോപ്പറേറ്റ് ജന്മദിനം സെപ്തംബര്‍ നാലിന് ആണെന്നത് മറ്റൊരു കാര്യം.അങ്ങനെ വര്‍ഷത്തില്‍ പല ജന്മദിനങ്ങള്‍...
 


SUMMARY: After celebrating its birthday on four different dates through the years, Google has finally accepted 27th September as its official day of birth. The tech giant celebrated its 17th birthday yesterday with a nostalgic doodle, featuring a desktop PC, lava lamp, balloons, and its 'Google!' logo, reminiscent of the 90s.