Follow KVARTHA on Google news Follow Us!
ad

പരസ്യ ചിത്ര സംവിധായകന്‍ മാത്യൂ പോള്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ചു

പരസ്യ ചിത്ര സംവിധായകന്‍ മാത്യൂ പോള്‍ (60) അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. hospital, Entertainment, National,
വെല്ലൂര്‍: (www.kvartha.com 30.09.2015) പരസ്യ ചിത്ര സംവിധായകന്‍ മാത്യൂ പോള്‍ (60) അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു ഉള്‍പ്പെടെ നിരവധി പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ നദികള്‍ എന്ന ഡോക്യുമെന്ററിക്കു സംസ്ഥാനപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Film advertisement director Mathew Paul passes away,
പടയോട്ടം എന്ന സിനിമയിലൂടെ സഹസംവിധായകനായി സിനിമാരംഗത്തെത്തി. കലാമണ്ഡലം
കൃഷ്ണന്‍നായരെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സിറ്റിമാന്‍ ഷര്‍ട്ട്, ആലുക്കാസ്, ആലപ്പാട്, സെന്റ്‌ജോര്‍ജ് കുട തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യം ചെയ്തിട്ടുണ്ട്.

കലാമണ്ഡലത്തില്‍ നിന്നും ചെണ്ട അഭ്യസിച്ചിട്ടുണ്ട്. പരസ്യങ്ങളെ അതു സ്വാധീനിച്ചിരുന്നു. പരസ്യചിത്രങ്ങളില്‍ നവ തരംഗം കൊണ്ടുവന്ന സംവിധായകനാണ് മാത്യു പോള്‍.