Follow KVARTHA on Google news Follow Us!
ad

ഭരണം പോയതോടെ പാര്‍ട്ടി പാപ്പരായി; എം.പിമാരോട് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് കോണ്‍ഗ്രസ്; മുന്‍ എം.എല്‍.എമാരും എം.പിമാരും ഒരുലക്ഷം വീതം നല്‍കണം

ന്യൂഡല്‍ഹി: (www.kvartha.com 30.09.2015) ഭരണത്തിലിരിക്കേ കോടികള്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കിലും ഭരണം പോയതോടെ കോണ്‍ഗ്രസ് പാര്‍ട്ടി സാമ്പത്തീക പ്രതിസന്ധിയിലായിCongress, MP, MLA, Donations,
ന്യൂഡല്‍ഹി: (www.kvartha.com 30.09.2015) ഭരണത്തിലിരിക്കേ കോടികള്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കിലും ഭരണം പോയതോടെ കോണ്‍ഗ്രസ് പാര്‍ട്ടി സാമ്പത്തീക പ്രതിസന്ധിയിലായി. ഇത് മറികടക്കാന്‍ പാര്‍ട്ടി എം.പിമാരോട് ഒരു മാസത്തെ ശമ്പളം പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവനയായി നല്‍കണമെന്നാണ് ആവശ്യം.

ഇത് സംബന്ധിച്ച് പാര്‍ട്ടി ട്രഷറര്‍ മോട്ടിലാല്‍ വോറ 44 ലോക് സഭ എം.പിമാര്‍ക്കും 68 രാജ്യസഭ എം.പിമാര്‍ക്കും കത്തയച്ചു. കൂടാതെ മുന്‍ എം.പിമാരോടും എം.എല്‍.എമാരോടും ഒക്ടോബര്‍ ആദ്യ വാരത്തിനുള്ളില്‍ ഒരു ലക്ഷം രൂപ വീതം സംഭാവന നല്‍കണമെന്നാണ് ഡല്‍ഹി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി കോണ്‍ഗ്രസിന്റെ ഡല്‍ഹി മേധാവി പിസി ചാക്കോയും അജയ് മാക്കനും മുന്‍ എം.എം.എമാരേയും എം.പിമാരേയും കാണും. ബുധനാഴ്ചയാണ് മുന്‍ എം.എല്‍.എമാരുടേയും എം.പിമാരുടേയും യോഗം വിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ സാഹചര്യം നിലനിന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ സാമ്പത്തീക ഞെരുക്കം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്.

Congress, MP, MLA, Donations,


SUMMARY: The Congress has asked all its MPs to donate a month’s salary to the party to overcome its worst-ever financial crisis. Former MPs have also been sent requests for donations.

Keywords: Congress, MP, MLA, Donations,