Follow KVARTHA on Google news Follow Us!
ad

ഈ മൂവര്‍ സംഘത്തെ മാതൃകയാക്കാം; ഇന്ത്യയിലെ വിശപ്പകറ്റാന്‍ ശ്രമിച്ചത് ഒരു വര്‍ഷം; അന്താരാഷ്ട്ര സംഘടന ഗ്രാന്റായി നല്‍കിയത് 1000 ഡോളര്‍

കോയമ്പത്തൂര്‍: (www.kvartha.com 30.09.2015) കോയമ്പത്തൂരിലെ ഈ മൂന്ന് യുവാക്കളെ നമുക്ക് മാതൃകയാക്കാം. Coimbatore, Padmanaban Gopalan, Friends, Grant,
കോയമ്പത്തൂര്‍: (www.kvartha.com 30.09.2015) കോയമ്പത്തൂരിലെ ഈ മൂന്ന് യുവാക്കളെ നമുക്ക് മാതൃകയാക്കാം. ഇന്ത്യയിലെ വിശപ്പകറ്റാന്‍ ശ്രമിച്ചതിന് അന്താരാഷ്ട്ര സന്നദ്ധസംഘടന 1000 ഡോളറാണ് മൂവര്‍ക്കും ഗ്രാന്റായി നല്‍കിയത്. പത്മനാഭന്‍ ഗോപാലന്‍, സുഹൃത്തുക്കളായ സുധാകര്‍, ദിനേശ് എന്നിവരാണ് അന്താരാഷ്ട്ര തലത്തില്‍ മല്‍സരിച്ച് ഒന്നാം സ്ഥാനത്തിന് അര്‍ഹരായത്.

ഭക്ഷണം പാഴാക്കികളയാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സ്വീകരിച്ചതിനാണ് ഗ്രാന്റ് ഏര്‍പ്പെടുത്തിയിരുന്നത്.

വിവാഹവേദികളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും അധികം വരുന്ന ഭക്ഷണം ശേഖരിച്ച് വിശന്നിരിക്കുന്നവരുടെ വിശപ്പകറ്റാന്‍ എത്തിച്ചുകൊടുത്താണ് പത്മനാഭനും സുഹൃത്തുക്കളും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഈ സേവനം ചെയ്യുന്നു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള മാര്‍ക്ക് ദേവ്രീസ്, പെന്‍സില്വാനിയയില്‍ നിന്നുള്ള മരിയ മനൂസ്, ജോഹന്നാസ്ബര്‍ഗില്‍ നിന്നുള്ള സാമന്ത എന്‍ കൊളമ്പ എന്നിവരെ പിന്തള്ളിയാണ് പത്മനാഭനും സംഘവും ഒന്നാമതെത്തിയത്. നാലായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവര്‍ക്ക് ലഭിച്ചത്.

പൊതുജനങ്ങളാണ് വോട്ടര്‍മാര്‍. ഒരു സുഹൃത്തുവഴിയാണ് പത്മനാഭന്‍ ഈ ഗ്രാന്റിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് അപേക്ഷ നല്‍കുകയായിരുന്നു. ഗ്രാന്റ് തുക ലഭിച്ച് കഴിഞ്ഞാല്‍ സേവനം കൂടുതല്‍ വിപുലപ്പെടുത്താനാണ് തീരുമാനം.

സമാന രീതിയില്‍ മറ്റു പലയിടങ്ങളില്‍ ഇത്തരം സേവനം വിവിധ സംഘടനകളും കൂട്ടായ്മകളും നല്‍കാറുണ്ടെങ്കിലും ഗ്രാന്റ് ലഭിക്കുന്ന കാര്യവുംമറ്റും ഇവരെപോലെ മിക്കവര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം

Coimbatore, Padmanaban Gopalan, Friends, Grant,


SUMMARY: Coimbatore's own Padmanaban Gopalan and his 2 friends have bagged a $1000 grant from a US based NGO, Pollination Project, after public voting chose their project - No Foodwaste - as the best initiative among many others nominated from across the world.

Keywords: Coimbatore, Padmanaban Gopalan, Friends, Grant,