സെയ്ന്‍ മാലിക്ക് വീണ്ടും പ്രണയത്തില്‍! ഇത്തവണ ഹൃദയം കവര്‍ന്നത് ഇന്ത്യന്‍ സുന്ദരി നീലം ഗില്‍

ലണ്ടന്‍: (www.kvartha.com 31.08.2015) മുന്‍ വണ്‍ ഡയറക്ഷന്‍ താരം സെയ്ന്‍ മാലിക് വീണ്ടും പ്രണയത്തില്‍. ഇത്തവണ ഇന്ത്യന്‍ വംശജയായ ബര്‍ബറി മോഡല്‍ നീലം ഗില്ലാണ് സെയ്ന്‍ മാലിക്കിന്റെ ഹൃദയം കവര്‍ന്നത്. മുന്‍ കാമുകി പെറി എഡ്വേര്‍ഡുമായി ഏറെ കാലം പ്രണയത്തിലായിരുന്ന സെയ്ന്‍ അടുത്തിടെയാണ് ഒരു എസ്.എം.എസിലൂടെ പെറിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറിയത്.

ഇരുവരും പിരിയാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനിലെ ഒരു സ്റ്റുഡിയോയില്‍ വെച്ചുകണ്ട നീലം ഗില്ലില്‍ സെയ്‌നിന്റെ മനസുടക്കുകയായിരുന്നു.

ഇപ്പോള്‍ ലോസ് ഏഞ്ചല്‍സിലേയ്ക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണ് നീലം. സെയ്ന്‍ മാലിക്ക് ഇവിടെയാണ് താമസം. ഡെയ്‌ലി മെയിലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് സെയ്‌നിന്റെ പ്രണയ വാര്‍ത്ത പുറത്തുവിട്ടത്.

Zayen Malik, Love, Neelam Gill,


SUMMARY: Former One Direction star Zayn Malik is reportedly smitten with Indian-origin Burberry model Neelam Gill, just a few weeks after calling it quits with his fiancee Perrie Edwards.

Keywords: Zayen Malik, Love, Neelam Gill,
Previous Post Next Post