Follow KVARTHA on Google news Follow Us!
ad

നേതാജിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കുടുംബം ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചു

സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ബ്രിട്ടന്റെ കൈവശമുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് നേതാജിയുടെ കുടുംബം ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചു. നേതാജിയുടെ New Delhi, National, Government, Subash Chandra Boss, British
ന്യൂഡല്‍ഹി: (www.kvartha.com 30.08.2015) സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ബ്രിട്ടന്റെ കൈവശമുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് നേതാജിയുടെ കുടുംബം ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചു. നേതാജിയുടെ ബന്ധുവായ യുവതിയാണ് രേഖകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചത്. നേതാജിയുടെ ബന്ധു സൂര്യകുമാര്‍ ബോസാണ് ഇക്കാര്യം അറിയിച്ചത്.

നേതാജിയെ കുറിച്ചുള്ള രഹസ്യ രേഖകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കൈവശം ഉണ്ടെന്നത് വ്യക്തമാണ്. ഇക്കാര്യം നേരത്തെ തന്നെ അവര്‍ സമ്മതിച്ചതുമാണ്. പുറത്തുവരുന്നത് എന്തുകാര്യമാണെങ്കിലും അതെല്ലാം നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും സൂര്യകുമാര്‍ പറഞ്ഞു.

New Delhi, National, Government, Subash Chandra Boss, British.


Keywords: New Delhi, National, Government, Subash Chandra Boss, British.