Follow KVARTHA on Google news Follow Us!
ad

മുത്തൂറ്റ് പോള്‍ വധക്കേസ്; വിധി പറയുന്നത് മാറ്റി

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച യുവവ്യവസായി പോള്‍ എം. ജോര്‍ജ് വധക്കേസില്‍ വിധി Thiruvananthapuram, Business Man, CBI, Alappuzha, Police, Kerala,
തിരുവനന്തപുരം: (www.kvartha.com 31.08.2015) കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച യുവവ്യവസായി പോള്‍ എം. ജോര്‍ജ് വധക്കേസില്‍ വിധി പറയുന്നതു ചൊവ്വാഴ്ചത്തേക്ക് മാറ്റി. മൂന്നു പ്രതികള്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വിധിപറയുന്നത് സി ബി ഐ കോടതി മാറ്റിയത്.
ജയചന്ദ്രന്‍, സുധീഷ്, ഹസന്‍ സന്തോഷ് എന്നിവരാണ് കോടതിയില്‍ ഹാജരാകാതിരുന്നത്. ഒന്നാം പ്രതി ജയചന്ദ്രന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാലാണ് ഹാജരാകത്തതെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഇനി യാതൊരു ഒഴിവുകളും പറയരുതെന്ന് കോടതി പ്രതികള്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ് അടക്കം 19 പേരാണ് കേസിലെ പ്രതികള്‍. മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്കുപോകും വഴി, ബൈക്ക് അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

2009 ആഗസ്ത് 22നാണ് പോള്‍ എം.ജോര്‍ജ് കുത്തേറ്റ് മരിച്ചത്. കേരള പോലീസ് ആദ്യം തയാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെയായിരുന്നു പ്രതിചേര്‍ത്തിരുന്നത്. എന്നാല്‍ 2010 ജനവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം എറ്റെടുക്കുകയും 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.

2012 നവംബര്‍ 19ന് ആരംഭിച്ച വിചാരണയില്‍ പോള്‍ ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു തോമസ് അടക്കം
123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന ഗുണ്ടാനേതാക്കള്‍ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേരള പോലീസ് പ്രതികളാക്കിയിരുന്നെങ്കിലും സി.ബി.ഐ മാപ്പുസാക്ഷികളാക്കി മാറ്റി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ടുപേരും കോടതിയില്‍ നല്‍കിയ മൊഴി.

പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു കാരി സതീശ് അടക്കമുളളവരെ കോടതിയില്‍ തിരിച്ചറിഞ്ഞു. ഏറെ വിവാദമായ 'എസ്' കത്തിയും കോടതിയുടെ പരിഗണനക്ക് വന്നു. പോലീസ് ആദ്യം കണ്ടെടുത്ത 'എസ്' ആകൃതിയുളള കത്തിയല്ല കൊലക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സി.ബി.ഐ കൊലക്ക് ഉപയോഗിച്ച യഥാര്‍ത്ഥ കത്തിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

Paul Muthoot case verdict postponed to Tuesday, Thiruvananthapuram, Business Man, CBI, Alappuzha, Police, Kerala.


Also Read:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍
Keywords: Paul Muthoot case verdict postponed to Tuesday, Thiruvananthapuram, Business Man, CBI, Alappuzha, Police, Kerala.