Follow KVARTHA on Google news Follow Us!
ad

ചന്ദനതിരി സിഗരറ്റിനേക്കാള്‍ ഹാനീകരം

ബീജിംഗ്: (www.kvartha.com 28.08.2015) ഇതര മതസ്ഥരുടെ പ്രാര്‍ത്ഥനകളിലും മതപരമായ ചടങ്ങുകളിലും ചന്ദന തിരികള്‍ക്കുള്ള പങ്ക് നിസാരമല്ല. China, Beijing, Incense sticks, cigarette
ബീജിംഗ്: (www.kvartha.com 28.08.2015) ഇതര മതസ്ഥരുടെ പ്രാര്‍ത്ഥനകളിലും മതപരമായ ചടങ്ങുകളിലും ചന്ദന തിരികള്‍ക്കുള്ള പങ്ക് നിസാരമല്ല. മാത്രമല്ല, കൊതുക് ശല്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൊതുകുതിരിക്ക് പകരം ചന്ദനതിരി കത്തിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ കൊതുകുതിരിയെക്കാളും സിഗരറ്റിനെക്കാളും ഹാനീകരമാണ് ചന്ദന തിരിയെന്ന് ചൈനയിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നു.

ചന്ദന തിരിയുടെ പുക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ബീജിംഗിലെ സൗത്ത് ചൈന യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നു. ചൈനയിലെ ചൈന ടുബാക്കോ ഗ്വാങ്‌ഡോങ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയും സൗത്ത് ചൈന യൂണിവേഴ്‌സിറ്റിയും സം യുക്തമായാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്.

ചന്ദന തിരിയുടെ പുകയും സിഗരറ്റിന്റെ പുകയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടായിരുന്നു പഠനം. ചന്ദന തിരി എരിയുന്നതോടെ ഇതിലുള്ള ദോഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ പടരുകയും അവ ശ്വസനത്തിലൂടെ ശരീരത്തിനകത്തേയ്ക്ക് പ്രവേശിക്കുകയും ചെയ്യും. ഇവ കുടലില്‍ പഴുപ്പുണ്ടാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ ശ്വാസകോശാര്‍ബുദം, ലുക്കീമിയ, ബ്രെയിന്‍ ട്യൂമര്‍ എന്നിവയ്ക്ക് കാരണമാകുമെന്നും അവര്‍ വ്യക്തമാക്കി.
China, Beijing, Incense sticks, cigarette

SUMMARY: Often, it's the most usual of everyday habits that seem to be causing us harm--what with drinking water from plastic bottles or breathing inside a hot car. Now, if some researchers in Beijing are to be believed, even lighting incense sticks indoor could be causing potential damage to our health! So much so, that incense sticks might even need to come with a health warning now.

Keywords: China, Beijing, Incense sticks, cigarette