Follow KVARTHA on Google news Follow Us!
ad

സ്വപ്ന സഞ്ചാരി പടിയിറങ്ങുമ്പോള്‍

ആരായിരുന്നു കലാം. ഈ ചോദ്യത്തിന് ഉത്തരം പറയണമെങ്കില്‍ അല്പം Alappuzha, Police, Students, hospital, Teacher, Article,
 -ലീദ എ.എല്‍

(www.kvartha.com31.07.2015) ആരായിരുന്നു കലാം. ഈ ചോദ്യത്തിന് ഉത്തരം പറയണമെങ്കില്‍ അല്പം പുറകിലേക്കൊന്ന് സഞ്ചരിക്കേിവരും . ആലപ്പുഴ എസ്.ഡി.വി സ്‌കൂളില്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിന് സ്വീകരണം ഒരുക്കിയ നാള്‍. കനത്ത സുരക്ഷ ഒ രുക്കി സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും പോലീസും. സ്‌കൂള്‍ കുട്ടികളുമായി രാഷ്ട്രപതിയുടെ സം വാദമായിരുന്നു പരിപാടിയുടെ മുഖ്യം.

മഴ കാരണം ഹെലികോപ്ടര്‍ യാത്ര വൈകിയതിനാല്‍ വേദിയില്‍ എത്തിയ കലാം ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗം ഒതുക്കി കുട്ടികളുമായി സംവാദം തുടങ്ങി. കുട്ടികളുടെ ചോദ്യ ങ്ങള്‍ ക്ക് മ റുപ ടിയുമായി കലാം നിറഞ്ഞ് നില്‍ക്കുകയാണ്. അതിനിടയിലാണ് പിന്‍ നിരയില്‍ നിന്നും ഒരു വിരുതന്റെ ചോദ്യം 'ഏത് ആഗ്രഹവും വിചാരിച്ചാല്‍ നേടിയെ ടുക്കാമെ ന്നല്ലേ അങ്ങ് ഈ പ റയുന്നത്. എന്നാല്‍ എനിക്കൊരാഗ്രമു്. അത് നടക്കുമെന്ന് തോന്നുന്നില്ല''. എല്ലാവരുടെ കണ്ണുകള്‍ ആ പയ്യ നിലേക്കായി. അവന്‍ തുടര്‍ന്നു.. 'എനിക്ക് രാഷ്ട്രപതിയെ ഒന്ന് തൊടണം''.

ഇത്രയും സുരക്ഷയുള്ള നേരത്താണ് പയ്യന്റെ പൂതിയെന്ന വിചാരത്തില്‍ ചുറ്റുപാടും ചിരി പൊട്ടി. ഏറെ ഉയരത്തില്‍ കെട്ടിയ വേദിയില്‍ നിന്ന് രാഷ്ട്രപതിയും ചിരിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും കഴിഞ്ഞ് കലാമിന് തിരിച്ചുപോകാറായി. സുരക്ഷാ സൈനികര്‍ തെളിച്ച പാതയിലൂടെ വേദിയില്‍ നിന്ന് ഇറങ്ങി താഴെവന്ന രാഷ്ട്രപതി പെട്ടെ ന്ന് ദിശമാറി ഒ രു നടത്തം. സദസിലും ഉ ദ്യോഗസ്ഥരിലും അങ്കലാപ്പ്. നോക്കുമ്പോള്‍ തന്നെ തൊടണമെന്ന് പറഞ്ഞ ആ പയ്യന്റെ അടുത്തേക്ക് ചെന്ന് അവന് കൈകൊടുക്കുന്നു.

എന്നിട്ട് സെക്യൂരി ഉദ്യോഗസ്ഥര്‍ കാട്ടിയ വഴിയിലൂടെ ഒറ്റ നടത്തം. അതായിരുന്നു കലാം. എളിമ, വിനയം, കഠിനാധ്വാനി എല്ലാത്തിനുമുപരി ഭാരതീയരെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച സ്വ പ്‌നസഞ്ചാരി. കഴിഞ്ഞ തിങ്കളാഴ്ച ഷില്ലോ ങ്ങില്‍ വിദ്യാര്‍ഥികളുമായി സം വദിക്കുന്നതിനിടയിലാണ് ആ ദേഹം സ്വപ്‌നങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് യാത്രയായത്. കാലത്തിനു മുമ്പേ നടന്ന സഞ്ചാരിക്ക് കാലം ഒ രുക്കിവെച്ച തും കൊതിപ്പിക്കുന്ന വിടവാങ്ങല്‍ തന്നെ. ഹൃദയത്തിന്റെ താളക്കമ്പികളില്‍ ചിലത് അപശ്രുതി മീട്ടിയപ്പോള്‍ സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിയാതെ കലാം വീണു.

സ്വ പ്‌നങ്ങളില്ലാത്ത ലോകത്തേക്ക്, സംവാദങ്ങളും കുറ്റപ്പെടുത്തലുകളുമില്ലാത്ത ലോകത്തേക്ക് ആ താപസന്‍ യാത്രയായി. വികസിത ഭാരതത്തില്‍ ജീവിക്കാന്‍ ആവോളം കൊതിക്കുകയും അതിനായി വളര്‍ന്നുവരുന്ന തലമുറയുടെ സ്വ പ്‌നങ്ങളില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയെ ആവോളം പകരുകയുമായിരുന്നു കലാം. അതുകൊുതന്നെ രാഷ്ട്രപതിയായിരുന്ന കാലത്തും അതിനുശേഷവും അദ്ദേഹം കൂടുതല്‍ ചെലവഴിച്ചിരുന്നത് വിദ്യാര്‍ഥികള്‍ക്കൊപ്പ മായിരുന്നു.

നിങ്ങള്‍ക്ക് സൂര്യനെപ്പോലെ തിളങ്ങണമെ ങ്കില്‍ ആദ്യം സൂര്യനെപ്പോലെ എരിയണമെ ന്ന് അദ്ദേഹം അവരോട് പ റഞ്ഞു. രാമേശ്വരത്ത് ജൈനുലബ്ദീന്റെയും ആഷിമ്മയുടെയും പുത്രനായി, സാധാരണകുടും ബത്തില്‍ പിറന്ന് ജീവിതത്തിന്റെ കനലുകളില്‍ എരിഞ്ഞ് പ്ര കാശിച്ച ആ ഭാരത രത്‌നത്തിന് ഇ തിനപ്പുറം വരും തലമുറക്ക് നല്‍കാന്‍ എന്തുപദേശമാണുള്ളത്. വിക്രം സാരാഭായിയുടെ കീഴില്‍ ശാ സ്ത്രജീവിതം തുടങ്ങി അഗ്നി, പൃഥി മിസൈലുകളിലൂടെ രാജ്യ ത്തിന്റെ യശ്ശസ് ഉയര്‍ത്തി പിടിച്ച ഈ മിസൈല്‍മാന്‍ അഗ്നിച്ചിറകുകളിലേറി മറ്റൊരു ലോകത്തേക്ക് യാത്രയാകുമ്പോള്‍ വളര്‍ന്നുവരുന്ന തലമുറയെ സം ബന്ധിച്ച് ഇത് ഒരിക്കലും നികത്താന്‍ കഴിയാത്ത വിടവുതന്നെയാണ്.

 ശാസ്ത്രലോകത്തിന്റെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരില്‍ പലരും തങ്ങളുടെ അറിവിന്റെ അല്ലെങ്കില്‍ തന്റെ അനുഭവങ്ങളുടെ പാതിപോലും പുതുതലമുറയുമായി പ ങ്കുവെക്കുന്നത് ചുരുക്കമാണ്. എന്നാല്‍ കലാം അങ്ങനെയായി രുന്നില്ല. ഏതൊരു ഉ ദ്ഘാടനവേദിയിലെത്തിയാലും തനിക്ക് സം വദിക്കാന്‍ വിദ്യാര്‍ഥികള്‍ വേണമെ ന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. തന്റെ സമ യപരിമിതികള്‍ ക്കുള്ളില്‍ തീരാത്ത സംശയങ്ങള്‍ക്ക് തന്റെ മെയില്‍ ഐഡി നല്‍കുകയും അതിലൂടെ വരുന്ന സം ശയങ്ങള്‍ക്ക് വ്യക്തമായ മറുപടിയും നല്‍കിയിരുന്നു.

2002-2007 കാലഘട്ടത്തിലാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും മുഴുവന്‍ പിന്തുണയോടെ കലാം രാഷ്ട്രപതി ഭവനിലെത്തുന്ന ത്. അധികാരം ഏറ്റെടുത്ത തുമുതല്‍ തന്നെ നാളെയുടെ പൗരന്മാര്‍ക്കായി തന്നാലാകുവിധം ശാസ്ത്ര സാമൂഹ്യ കുടുംബ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. 2007ല്‍ പാര്‍ലമെന്റിന്റെ പടിയിറങ്ങുമ്പോഴും മുന്‍ രാഷ്ട്രപതിമാരെപ്പോലെ ആശുപത്രി ബെഡിലെക്കോ അല്ലെങ്കില്‍ രാഷ്ട്രം പ്ര ഥമ പൗരന്മാര്‍ക്ക് നല്‍കിയ അസുലഭമായ ജീവിതസൗകര്യങ്ങള്‍ ആവോളം ആസ്വദിച്ച് കഴിയുകയായിരുന്നില്ല അദ്ദേഹം.

മറിച്ച് അധ്യാപകന്റെ കുപ്പായ മണിഞ്ഞ് വളര്‍ന്നുവരുന്ന പ്ര തിഭകളുമായി സം വദിക്കാന്‍ രാജ്യം മൊത്തം ഓ ടിനടന്നു. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും രാജ്യത്തിനും സമൂഹത്തിനും ഭാരമാകുന്ന തിന് പകരം തന്നാലാകും വിധം രാജ്യത്തെ സേവിക്കുന്ന താണ് ഓരോ പൗരന്റെയും ജീവിത ദൗത്യം എന്നദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യാ ചരിത്രത്തില്‍ മറ്റൊരു രാഷ്ട്രപതിക്കും ലഭിക്കാത്തത്ര ജനകീയത മരണശേഷവും കലാമില്‍ വേരുറച്ചുപോയത്. കഴിഞ്ഞ രാഷ്ട്രപ തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരനായ പ്രണ ബ്മുഖര്‍ജിക്കെതിരെ വീും കലാമിനെ രംഗത്തിറക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും അദ്ദേഹം ആ ഓഫര്‍ സ്‌നേഹപൂര്‍വം ഒഴിവാക്കുകയായിരുന്നു.

 ഇരു കൂട്ടരുടെയും പിന്തുണ  യുണ്ടെങ്കില്‍ മാത്രമേ ഈ സ്ഥാനത്തേക്കുള്ളൂവെന്നും ഇപ്പോഴത്തെ തന്റെ അധ്യാപ ന ജീവിതം ഓരോ നിമി ഷവും ആസ്വ ദിക്കുകയാണെന്നുമാണ് അദ്ദേഹം തന്നെ സമീപിച്ചവരോടായി പറഞ്ഞത്. എന്നാല്‍ കലാമിന് വേണ്ടി
സോഷ്യല്‍ മീഡിയയില്‍ ഉ യര്‍ന്ന അഭിപ്രായ സര്‍വേകളും വോട്ടിങും മെല്ലാം രാജ്യം വീും കലാമിനെ ആ സ്ഥാനത്തേക്ക് പ്ര തീക്ഷി ച്ചുവെന്ന തിന് തെളിവാണ്. പക്ഷേ കലാമെ ന്ന പ്രഗല്‍ഭ അധ്യാപകനെ സം ബന്ധിച്ചടുത്തോളം അധികാരം എന്നത് ഒ രുവിഷയ മേ ആയിരുന്നില്ല. അ തുകൊ ുതന്നെ രാഷ്ട്രപതി കസേര ലഭിക്കാത്തതിനാല്‍ പരാതിയുമായി അദ്ദേഹം ആരുടെമുന്നിലും പോയിട്ടുമില്ല.

 ഒരു ശാസ്ത്രജ്ഞനെ സം ബന്ധിച്ച് അതിന്റെ ആവശ്യം ഇല്ലെന്ന ഉ ത്ത മബോധ്യം അദ്ദേഹത്തിനുായിരുന്നു. താന്‍ നടന്ന വഴികളിലെല്ലാം തന്റെ കാല്‍പാടുകള്‍ പതിപ്പിച്ച ശേഷമാണ് അദ്ദേഹം നമ്മുടെ ലോകത്തുനിന്നും പ ടിയിറങ്ങിയിരിക്കുന്നത്. തനിക്ക് ശേ ഷം വരുന്ന തലമുറയോട് തന്റെ കാലടികള്‍ പിന്തുടരാന്‍ അദ്ദേഹം ഒരിക്കലും പ റഞ്ഞിട്ടില്ല. തനിക്ക് മുമ്പേ നടന്നുകാണാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം കൊച്ചു കൊ ച്ചു ലക്ഷ്യങ്ങള്‍ നേടാന്‍ വേിയാകരുത് യത്‌നങ്ങള്‍. മറിച്ച് ലക്ഷ്യങ്ങള്‍ എത്ര വലുതാകുന്നുവോ നേട്ടവും അത്രക് ഉയരുമെന്ന് അദ്ദേഹം ലോകത്തോട് പറഞ്ഞു.

അതുകൊണ്ട്‌ സ്വപ്‌നം കാണേണ്ടത് ഉറങ്ങുമ്പോഴല്ല, മറിച്ച് ഉണര്‍ന്നിരിക്കുമ്പോഴാണെന്നും ആ സ്വ പ്‌നസഞ്ചാരി യുവതയെ ഓര്‍മിപ്പിച്ചു. ഈ സ്വപ്‌നസഞ്ചാരി ഭാവി തലമുറക്കും രാജ്യത്തിനുമായി വിഭാവനം ചെയ്ത പ ദ്ധതിയാ യിരുന്നു 'വിഷന്‍ ട്വന്റി - ട്വന്റി'. 2020 ആകുമ്പോഴേക്കും ഇ ന്ത്യയെ വികസ്വര രാജ്യങ്ങളുടെ പ ട്ടികയില്‍ നിന്ന് വി കസിത രാജ്യങ്ങളുടെ പ ട്ടികയിലേക്ക് ഉ യര്‍ത്തിക്കൊുവരാനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിവിധ മേഖകളിലെ പ്രഗല്‍ഭരായ അഞ്ഞൂറോളം വിദഗ്ധരാണ് ഈ വികസനരേഖയുടെ ഉള്ളില്‍ പ്ര വര്‍ത്തിച്ചിരിക്കുന്നത്.

ഈ നയരേഖയിലൂടെ മുന്നോട്ടുപോകാന്‍ പ്രതിജ്ഞാബ ദ്ധമാ യ ഭരണ കൂടത്തിന് മാത്രമേ
സാധിക്കുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കലാമിന്റെ നയരേഖയുടെ നാലയലത്തുപോലും എ ത്താന്‍ ഭരണകൂടങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എതാ യാലും കലാമും അദ്ദേ ഹത്തിന്റെ ചിന്തകളും മണ്ണായിരിക്കുന്നു.

അപ്പോഴും പലതും ഇവിടെ അരികുകളില്‍ ബാക്കിയാണ്. കൂട്ടിചേര്‍ക്കാനും ഒത്തുപിടിക്കാനും അതിലേറെയും. അത് നിറവേറ്റേത് നമ്മള്‍ ഓരോരുത്തരുമാണ്. എങ്കില്‍ മാത്രമേ അടുത്ത പതിറ്റാണ്ടിലെങ്കിലും ഈ തമിഴന്‍ നമ്മെ കാണിച്ച സ്വപ്‌നത്തിന് അര്‍ത്ഥമുണ്ടാവൂ.
Alappuzha, Police, Students, Hospital, Teacher, Article, APJ Abdul Kalam

Also Read:
എസ്.എഫ്.ഐയുടെ സ്വാഗത കമാനം നശിപ്പിച്ചതിന് കേസെടുത്തു
Keywords: Alappuzha, Police, Students, Hospital, Teacher, Article, APJ Abdul Kalam