Follow KVARTHA on Google news Follow Us!
ad

'മാതൃക'കള്‍ മാതൃകയാക്കി സോഷ്യല്‍ മീഡിയ; നാട്ടാരാകെ 'പകച്ചുപോയി'

വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ 'മാതൃകാ' തരംഗമാണ്. ഏത് കാര്യത്തിലും 'മാതൃക' സൃഷ്ടിച്ച് മലയാളികള്‍ ഇറക്കുന്ന രസകരമായ പോസ്റ്റുകള്‍ ഇപ്പോള്‍ വാട്‌സ്ആപ്പ് Kerala, Whatsapp, Facebook, Social Media, Mathrka, Post,
കോഴിക്കോട്‌: (www.kvartha.com 31/07/2015) സിനിമയിലെ ഡയലോഗുകളെന്നപോലെ സോഷ്യല്‍ മീഡിയയില്‍ ചില പ്രയോഗങ്ങളും ഹിറ്റാവുകയാണ്. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ 'മാതൃകാ' തരംഗമാകുന്നു. ഏത് കാര്യത്തിലും 'മാതൃക' സൃഷ്ടിച്ച് മലയാളികള്‍ ഇറക്കുന്ന രസകരമായ പോസ്റ്റുകള്‍ ഇപ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഗ്രൂപ്പുകളിലേക്കും ഫേസ്ബുക്കിലും പറക്കുകയാണ്.

(www.kvartha.com)ചിക്കന്‍ ബിരിയാണിയില്‍ നിന്നും കിട്ടിയ കോഴിമുട്ട ഹോട്ടലുടമയ്ക്ക് തിരിച്ചുനല്‍കി യുവാവ് മാതൃകയായി എന്ന ഒരുമാസം മുമ്പ് ഇറങ്ങിയ പോസ്റ്റാണ് ഇപ്പോള്‍ മാതൃകാ തരംഗമായിരിക്കുന്നത്. ബിരിയാണിയില്‍നിന്നും കോഴിമുട്ട തിരിച്ചുകൊടുത്ത് മാതൃകയാവാന്‍ ശ്രമിച്ച യുവാവിനോട് അത് ഫ്രീയാണെന്ന് പറഞ്ഞ് മാത്യകയായ ഹോട്ടല്‍ ഉടമയോട് 'നിങ്ങളുടെ ഫ്രീ എനിക്ക് വേണ്ട' എന്ന് പറഞ്ഞ് യുവാവ് വീണ്ടും മാതൃകയായതോടെയാണ് പിന്നീട് മാതൃകയുടെ പെരുമഴക്കാലം വാട്‌സ് ആപ്പില്‍ ഒഴുകിയത്. യുവാവ് തിരിച്ചുനല്‍കിയ ആകോഴിമുട്ട ഒരു ഭിക്ഷകാരന് നല്‍കി ഹോട്ടെല്‍ ഉടമ മാതൃകയായി.., ഭിക്ഷക്കാരന്‍ ആ കോഴിമുട്ട കോഴിക്കു തിരികെ കൊടുത്ത് ഭീക്ഷക്കാരനും മാതൃകയായി. ഇതിന് ശേഷം മാതൃകാ പോസ്റ്റ് കൊണ്ടുള്ള ഉത്സവമായിരുന്നു സോഷ്യല്‍മീഡിയയിലെങ്ങും.
(www.kvartha.com)
ചില മാതൃകാ പോസ്റ്റുകള്‍ വായിക്കാം:

വീട്ടില്‍ നിന്നും മോഷ്ടിച്ച പണവും സ്വര്‍ണവും വീട്ടുടമസ്ഥനു തിരികെ നല്‍കി കള്ളന്‍ നാടിനു മാതൃകയായി. എന്നാല്‍ കള്ളന്റെ കയ്യില്‍ നിന്നും സ്വര്‍ണം വാങ്ങി കള്ളനെ പോലീസിലേല്‍പ്പിക്കാതെ വീട്ടുടമാസ്ഥാന്‍ കള്ളന്റെ കുടുംബത്തിനു മാതൃകയായി. എന്നാല്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കണം എന്ന തീരുമാനവുമായി പോലീസ് സ്‌റ്റേഷനില്‍ പിടി നല്‍കി മാതൃക ആകാന്‍ പോയ കള്ളനെ പോലീസ് അറസ്റ്റു ചെയ്യാതെ വെറുതെ വിട്ട് നാടിനു മാതൃകയായി. മാതൃക ആകാന്‍ പറ്റാത്ത വിഷമവുമായി നിന്ന കള്ളന്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ജീപും അടിച്ചു മാറ്റി മറ്റു കള്ളന്മാര്‍ക്ക് മാതൃകയായി.
(www.kvartha.com)
പുട്ടില്‍ നിന്ന് കിട്ടിയ തേങ്ങ ഹോട്ടലുടമയ്ക്ക് തിരിച്ച് കൊടുത്ത് കണാരേട്ടന്‍ മാതൃകയായി...

ജ്യൂസ് കുടിച്ചതിനു ശേഷം സ്‌ട്രോ തിരികെ കൊടുത്ത് ഞാന്‍ ഇന്ന് മാതൃകയായി.. പകച്ച് പോയി പീട്യേക്കാരന്‍.
(www.kvartha.com)
തുടങ്ങിയ പോസ്റ്റുകളാണ് നിറയുന്നത്. ഇതിന് ശേഷം വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ പേര് മാതൃക എന്നാക്കി പലരും മാതൃകയായി.

വ്യത്യസ്തമായ ഈമാതൃകകള്‍ വാര്‍ത്തയാക്കി കെവാര്‍ത്ത മാതൃകയായപ്പോള്‍, വാര്‍ത്ത വായിക്കുന്ന നിങ്ങളും മാതൃകയായി.... ല്ലേ?!!
(www.kvartha.com)
ഈവാര്‍ത്തയ്ക്ക് മാതൃകാ കമന്റുകള്‍നല്‍കി നിങ്ങള്‍ക്കും മാതൃകയാകാം...
Kerala, Whatsapp, Facebook, Social Media, Mathrka, Post, Model Phases hit in social media.

Keywords: Kerala, Whatsapp, Facebook, Social Media, Mathrka, Post, Model Phases hit in social media.